ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 35,000 കടന്നു. 24 മണിക്കൂറിനുള്ളില്‍ 1993 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് സ്ഥിരീകരിക്കപ്പെട്ട ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 35,043 ആയതായി ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 73 മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1147 ആയി. നിലവിൽ 25,007 പേർ ചികിത്സയിലുണ്ട്. . 8888 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് രോഗമുക്തി നിരക്ക് 25.36 ശതമാനമായി ഉയർന്നതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കോവിഡ് ബാധിതരുടെ എണ്ണം ഇരട്ടിക്കുന്നതിെൻറ നിരക്കും കുറഞ്ഞിരുന്നു.
ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ വൈറസ് ബാധിതരുടെ എണ്ണം 10,498 ആയി. സംസ്ഥാനത്ത് 459 പേർ മരിച്ചു. 1773 പേർക്ക് രോഗം ഭേദമായി. മുംബൈ നഗരത്തില്‍ മാത്രം ഇതുവരെ 7,000 ല്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗുജറാത്തില്‍ 4395 പേര്‍ക്ക് രോഗം സ്ഥരീകരിച്ചു. 214 പേര്‍ മരിക്കുകയും 613 പേർ രോഗമുക്തി നേടുകയും ചെയ്തു. മധ്യപ്രദേശിൽ 2660 പേർക്ക് കോവിഡ് ബാധിക്കുകയും 137 പേർ മരിക്കുകയും ചെയ്തു. ഡല്‍ഹിയിൽ 2315 പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയും 59 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. രാജസ്ഥാനിൽ 2584 വൈറസ് ബാധിതരും 58 മരണവുമാണ് റിപ്പോർട്ട് ചെയ്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.