യാത്രാവിവരം മറച്ചുവെച്ചു; ഗായിക കനിക കപൂറിനെതിരെ കേസ്​

ന്യൂഡൽഹി: യാത്രാവിവരം മറച്ചുവെച്ചതിന് കോവിഡ്​ 19 സ്​ഥിരീകരിച്ച ബോളിവുഡ്​ ഗായിക കനിക കപൂറിനെതിരെ കേസെടുത്ത ു. മാർച്ച്​ ഒമ്പതിനാണ്​ ഇവർ ലണ്ടനിൽ നിന്നും ഡൽഹിയിലെത്തിയത്. ലണ്ടനിൽ നിന്നെത്തിയതാണെന്ന്​ മറച്ചുവെക്കുകയും പാർട്ടികളിൽ പ​ങ്കെടുക്കുകയും ചെയ്​തിരുന്നു. വെള്ളിയാഴ്​ചയാണ്​ ലഖ്​നോ കിങ്​ ജോർജ്​സ്​ മെഡിക്കൽ യൂനിവേഴ്​സിറ്റി ആശുപത്രിയിൽ കഴിയുന്ന കനിക കപൂറിന്​ കോവിഡ്​ സ്​ഥിരീകരിച്ചത്​.

ബി.ജെ.പി എം.പി ദുഷ്യന്ത്​ സിങ്​ അടക്കം പാർട്ടിയിൽ പ​െങ്കടുത്തതിനെ തുടർന്ന്​ എം.പി അടക്കം നിരവധിപേർ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണ്​. രാഷ്​ട്രപതി ഭവനിൽ രണ്ടു ദിവസം മുമ്പ്​ സംഘടിപ്പിച്ച ഒരു പരിപാടിയിൽ ദുഷ്യന്ത്​ സിങ്ങിനൊപ്പം നിരവധി എം.പിമാരും പ്രഭാത ഭക്ഷണത്തിനായി ഒത്തുകൂടിയിരുന്നു.

മുൻ കേന്ദ്രമന്ത്രി രാജ്യവർധൻ റാത്തോഡ്​, കേന്ദ്രമന്ത്രി അർജുൻ റാം മേഘവാൾ,ഹേമമാലിനി, കോൺഗ്രസ്​ എം.പി കുമാരി സെൽജ, ബോക്​സറും രാജ്യസഭ എം.പിയുമായ മേരി കോം എന്നിവരും ദുഷ്യന്ത്​ സിങ്ങിനൊപ്പം പാർടിയിൽ പ​ങ്കെടുത്തിരുന്നു. ഇവരും സ്വയം നിരീക്ഷണത്തിൽ കഴിയാൻ തീരുമാനിച്ചിരിക്കുകയാണ്​. രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​ എല്ലാ പരിപാടികളും റദ്ദാക്കി.

Tags:    
News Summary - Covid 19 -Case against Singer Kanika Kapoor -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.