ജമ്മു കശ്മീരിൽ 65 തടവുകാർക്ക് പരോൾ

ജമ്മു: ജമ്മു കശ്മീരിലെ വിവിധ ജയിലുകളിൽ കഴിയുന്ന 65 തടവുകാർക്ക് പരോൾ അനുവദിച്ചു. കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തല ത്തിലാണ് തടവുകാരെ താൽകാലികമായി വിട്ടയയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.

പരോൾ ലഭിച്ച 22 പേർ പൊതു സുരക്ഷാ നിയമ പ്രകാരം അറസ്റ്റിലായവരാണ്. 32 പേർ വിചാരണ നേരിടുന്നവരും ഒമ്പത് പേർ 107, 109, 151 വകുപ്പുകൾ പ്രകാരം വിചാരണ നേരിടുന്നവരും 19 പേർ മറ്റ് തടവുകാരുമാണ്.

ജസ്റ്റിസുമാരായ ഗീത മിത്തൽ, രജ്നേഷ് ഒാസ്വാൾ എന്നിവിരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇതുസംബന്ധിച്ച പൊതുതാൽപര്യ ഹരജി പരിഗണിച്ചത്. കോടതി മുമ്പാകെ ജയിൽ വകുപ്പ് മേധാവി സമർപ്പിച്ച റിപ്പോർട്ടിൽ പരോൾ അനുവദിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയിരുന്നു.

Tags:    
News Summary - Covid 19: 65 prisoners in Jammu and Kashmir released -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.