അഴിമതിക്കേസ്: ടെലിവിഷന്‍ താരം  അനൂജ് സക്സേന സി.ബി.ഐ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ കോടതിയില്‍ കീഴടങ്ങിയ  പ്രമുഖ ടെലിവിഷന്‍ താരം അനൂജ് സക്സേനയെ മൂന്നു ദിവസത്തേക്ക് സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 17ന് കീഴടങ്ങണമെന്ന് ഡല്‍ഹി ഹൈകോടതി സക്സേനയോട് ആവശ്യപ്പെട്ടിരുന്നു. പ്രത്യേക ജഡ്ജി ഗുര്‍ദീപ് സിങ്ങിന്‍െറ മുമ്പാകെ കഴിഞ്ഞ ദിവസം ഹാജരായ സക്സേനയെ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. 
ജാമ്യം നല്‍കാനാവില്ളെന്ന കോടതിയുടെ നിരീക്ഷണത്തത്തെുടര്‍ന്ന് സക്സേനയുടെ അഭിഭാഷകന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് കീഴടങ്ങാന്‍ കോടതി ഉത്തരവിട്ടത്. സക്സേനക്കൊപ്പം കേസില്‍ ആരോപണ വിധേയനായ ബി.കെ. ബന്‍സാല്‍ എന്ന ഉദ്യോഗസ്ഥന്‍ 2016 ജൂലൈയില്‍ കുടുംബവുമായി ആത്മഹത്യ ചെയ്തിരുന്നു. 24,000 നിക്ഷേപകരില്‍നിന്നായി 175 കോടി രൂപ അനധികൃതമായി സമാഹരിച്ച കേസില്‍ അന്വേഷണ ഏജന്‍സിയുടെ പരിശോധനയില്‍നിന്നൊഴിവാക്കുന്നതിനായി സക്സേന ഉദ്യോഗസ്ഥനായ ബന്‍സാലുമായി നേരിട്ട് ഇടപെട്ടു എന്ന് സി.ബി.ഐ ആരോപിക്കുന്നു. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍നിന്ന് കൈക്കൂലി വാങ്ങിയതിനാണ് ബന്‍സാലിനെ സി.ബി.ഐ അറസ്റ്റ് ചെയ്തത്.  

Tags:    
News Summary - Court sends TV actor Anuj Saxena to three-day CBI custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.