പൊലീസ് കസ്റ്റഡിയിലുള്ള ഗുസ്തി താരം സുശീൽ കുമാറിന് പ്രത്യേക ഭക്ഷണം നൽകാൻ ഉത്തരവ്

ന്യൂഡൽഹി: മുൻ ജൂനിയർ ദേശീയ ഗുസ്തി ചാമ്പ്യൻ സാഗർ റാണയുടെ കൊലപാതക കേസിൽ അറസ്റ്റിലായ ഗുസ്തി താരം സുശീൽ കുമാർ സമർപ്പിച്ച പ്രത്യേക ഭക്ഷണ ഹരജിയിൽ കോടതി ഉത്തരവ്. സുശീൽ കുമാറിന് പ്രോട്ടീൻ കൂടിയ ഭക്ഷണവും സപ്ലിമെന്‍ററി ഫുഡും നൽകാൻ ഡൽഹി കോടതി ഉത്തരവിട്ടു. ഗുസ്തി താരമായ സുശീൽ കുമാറിന് ജയിലിൽ പ്രത്യേക ഭക്ഷണം നൽകാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ പ്രദീപ് റാണയാണ് ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് സത്‌വീർ സിങ് ലാംബ മുമ്പാകെ പ്രത്യേക അപേക്ഷ നൽകിയത്.

മേയ്​ നാലിനാണ്​ കേസിനാസ്​പദമായ സംഭവം നടന്നത്​. 23കാരനായ സാഗര്‍ ധന്‍ഖഡ് എന്ന സാഗര്‍ റാണയെ സ്‌റ്റേഡിയത്തിന്‍റെ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് മര്‍ദിച്ച് കൊ​ലപ്പെടുത്തിയെന്നാണ് കേസ്. മറ്റു ഗുസ്തിക്കാര്‍ക്ക് മുന്നില്‍ മോശമായി പെരുമാറിയതിന് സുശീല്‍ കുമാറും കൂട്ടാളികളും മോഡല്‍ ടൗണിലെ വീട്ടിൽ നിന്നും സാഗറിനെ പിടിച്ചു കൊണ്ടുവരികയായിരുന്നെന്നാണ് പൊലീസിന് ലഭിച്ച മൊഴി.

സുശീല്‍ കുമാറിനെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഡൽഹി കോടതി സുശീൽ കുമാറിനും മറ്റ് ഒമ്പത് പേർക്കുമെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും, സുശീല്‍ കുമാറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയും ചെയ്തിരുന്നു.

ഒളിവിൽ പോയ സുശീൽ കുമാർ ആദ്യം ഹരിദ്വാറിലേക്കും പിന്നീട് ഋഷികേശിലേക്കും തുടർന്ന് ഡല്‍ഹിയില്‍ തിരിച്ചെത്തി ഹരിയാനയിലെ വിവിധയിടങ്ങളില്‍ കഴിയുകയാണെന്നും സൂചന ലഭിച്ചിരുന്നു. ഇതേതുടർന്ന്, പൊലീസ് ലുക്ക് ഒൗട്ട്​ നോട്ടീസ് പുറപ്പെടുവിക്കുകയും ​വിവരം നൽകുന്നവർക്ക്​ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. മേയ് 22ന് അറസ്റ്റിലായ സുശീൽ കുമാർ പൊലീസ് കസ്റ്റഡിയിലാണ്.

Tags:    
News Summary - Court reserves order on wrestler Sushil Kumar's special food plea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.