മാനനഷ്ടക്കേസില്‍ നേരിട്ട് ഹാജരാവുന്നതില്‍നിന്ന് കെജ്രിവാളിനെ ഒഴിവാക്കി


ന്യൂഡല്‍ഹി:  അമിത് സിബല്‍ നല്‍കിയ മാനനഷ്ടക്കേസില്‍ വിചാരണക്കോടതിയില്‍ നേരിട്ട് ഹാജരാവുന്നതില്‍നിന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഡല്‍ഹി ഹൈകോടതി ഒഴിവാക്കി. മുന്‍ കേന്ദ്രമന്ത്രി കപില്‍ സിബലിന്‍െറ മകനും അഭിഭാഷകനുമാണ് കെജ്രിവാളിനെതിരെ ക്രിമിനല്‍ മാനനഷ്ടക്കേസ് നല്‍കിയ അമിത് സിബല്‍. തന്‍െറ ഉത്തരവാദിത്തങ്ങളും ചുമതലകളും കണക്കിലെടുത്ത് വിചാരണക്കോടതിയില്‍ നേരിട്ട് ഹാജരാവുന്നതില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കണമെന്നപേക്ഷിച്ച് കെജ്രിവാള്‍ നല്‍കിയ ഹരജിയിലാണ് അനുകൂല വിധി. 

എന്നാല്‍, കെജ്രിവാളിന്‍െറ അസാന്നിധ്യത്തില്‍ കേസില്‍ തീര്‍പ്പുകല്‍പിക്കുന്നത് വൈകിയാല്‍ വിധി പരിഷ്കരിക്കാന്‍ വിചാരണക്കോടതിക്ക് അധികാരമുണ്ടെന്ന് ജസ്റ്റിസ് മുക്ത ഗുപ്ത പറഞ്ഞു. കെജ്രിവാളിന്‍െറ അസാന്നിധ്യത്തില്‍ വിചാരണ തുടരുന്നതിന് തടസ്സമില്ളെന്ന് വിചാരണക്കോടതിക്കു മുമ്പില്‍ ഉറപ്പു നല്‍കണമെന്നും കോടതി അദ്ദേഹത്തോട് ആവശ്യപ്പെട്ടു. കെജ്രിവാളിന് വേണ്ടി ഹാജരാവുന്ന കോണ്‍സല്‍ ഹൈകോടതി നിര്‍ദേശം അംഗീകരിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച സത്യവാങ്മൂലം അടുത്ത ആഴ്ച സമര്‍പ്പിക്കും.

Tags:    
News Summary - court discharge arvind kejrival for attending the court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.