ദമ്പതികളും മകളും കൊല്ലപ്പെട്ട നിലയിൽ; പ്രതികളെ തിരഞ്ഞ് പൊലീസ്

റായ്പൂർ: ഛത്തീസ്ഗഢിലെ ജഷ്പൂർ ജില്ലയിലുള്ള കടംതോളി ഗ്രാമത്തിൽ ദമ്പതികളും മകളും കൊല്ലപ്പെട്ടനിലയിൽ.ഭർത്താവ് അർജുൻ ടെൻഡുവ(43), ഭാര്യ ഫിർനി ടെൻഡുവ(40) മകളായ സഞ്ജന(19) എന്നിവരാണ് മരിച്ചത്. മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് മൂന്ന് പേരേയും കൊലപ്പെടുത്തിയത്.

'അർജുൻ ടെൻഡുവക്ക് ചില ശത്രുക്കൾ ഉണ്ടായിരുന്നു. ഇവരിൽ ചിലരെ ചോദ്യം ചെയ്ത് വരികയാണ്'- ജഷ്പൂർ പൊലീസ് സൂപ്രണ്ട് ഡി.രവിശങ്കർ പറഞ്ഞു. കൊലപാതക കാരണം എന്താണെന്ന് വ്യക്തമല്ലെന്നും കുറ്റവാളികളെ കണ്ടെത്താൻ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും എസ്.പി പറഞ്ഞു.

അതേസമയം, ഛത്തീസ്ഗഢിലുണ്ടായ ഞെട്ടിപ്പിക്കുന്ന മറ്റൊരു സംഭവത്തിൽ പിഞ്ചു കുഞ്ഞിന്റെ മുന്നിൽ വച്ച് 28 കാരിയായ സ്ത്രീയെ ഒരു കൂട്ടം പുരുഷന്മാർ മാരകമായി കുത്തിക്കൊന്നിരുന്നു. നാല് പ്രതികളെയും പിന്നീട് പിടികൂടിയതായി ഗദഗ് ടൗൺ പൊലീസ് അറിയിച്ചു. 

Tags:    
News Summary - Couple along with daughter found murdered in Jashpur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.