ചുരു (രാജസ്ഥാൻ): രാജ്യം സുരക്ഷിതമായ കരങ്ങളിലാണെന്നും ദേശത്തെ തലകുനിക്കാൻ അനുവ ദിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്താനിലെ വ്യോമാക്രമണത്തിനുശേഷ ം രാജസ്ഥാനിലെ ചുരുവിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമ ന്ത്രി.
2014ൽ പറഞ്ഞത് ആവർത്തിക്കാനുള്ള ദിനമാണിതെന്ന് ആത്മാവ് എന്നോട് പറയുന ്നു. രാജ്യം തകരാൻ അനുവദിക്കില്ലെന്ന് ദേശത്തെക്കൊണ്ട് സത്യം ചെയ്യുകയാണ്. തലകുനിക്കാനും ഇൗ രാജ്യത്തെ അനുവദിക്കില്ല.
രാജ്യം സുരക്ഷിതമായ കരങ്ങളിലാണെന്ന് ദേശവാസികൾക്ക് ഉറപ്പുനൽകുകയാണ്. രാജ്യത്തിനു മുകളിൽ മറ്റൊന്നുമില്ല -വ്യോമാക്രമണത്തെ നേരിട്ട് പരാമർശിക്കാതെ പ്രധാനമന്ത്രി പറഞ്ഞു. പ്രസംഗത്തിൽ ഒരിടത്തും അദ്ദേഹം ബാലാകോട്ട് വ്യോമാക്രമണം പരാമർശിച്ചില്ല.
ഉറങ്ങാതെ പ്രധാനമന്ത്രി
ന്യൂഡൽഹി: ബാലാകോട്ടിൽ ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തുേമ്പാൾ, അതിെൻറ ഒാരോ ഘട്ടവും വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറങ്ങാതെയിരിക്കുകയായിരുന്നുവെന്ന് റിപ്പോർട്ട്. വൈമാനികർ സുരക്ഷിതമായി തിരിച്ചെത്തിയശേഷമാണ് അദ്ദേഹം വിശ്രമിച്ചത്. പുലർച്ച 4.30നുതന്നെ നടപടിയിൽ പെങ്കടുത്തവരെ അദ്ദേഹം അഭിനന്ദിച്ചു. രാവിലെ 10 മണിക്ക് സുരക്ഷ സംബന്ധിച്ച കാബിനറ്റ് സമിതി പ്രധാനമന്ത്രിയുടെ വസതിയിൽ യോഗം ചേർന്നു.
തിങ്കളാഴ്ച രാത്രി ചാനൽ പരിപാടിയിൽ പെങ്കടുത്തിരുന്നു. ഇത് 9.15നാണ് കഴിഞ്ഞത്. 10 മിനിറ്റിനുശേഷം ‘സെവൻ ലോക് കല്യാൺ മാർഗി’ലുള്ള വസതിയിലെത്തി. ലഘുഭക്ഷണത്തിനുശേഷം സൈനിക നടപടിയിൽ സജീവമായി. എന്നാൽ, പ്രധാനമന്ത്രിയുടെ വസതിയിൽനിന്നാണോ അതോ മറ്റേതെങ്കിലും സ്ഥലത്തുനിന്നാണോ മോദി കാര്യങ്ങൾ നിരീക്ഷിച്ചത് എന്ന് വ്യക്തമല്ലെന്നും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.