മുംബൈയിൽ മാർച്ച്​ 31 വരെ ഓഫീസുകൾ അടച്ചിടും

മുംബൈ: കോവിഡ്​ 19 വൈറസ്​ ബാധയെ ചെറുക്കാൻ കടുത്ത നടപടികളുമായി മഹാരാഷ്​ട്ര സർക്കാർ. മുംബൈ നഗരത്തിലെ മുഴുവൻ ഓഫീസ ുകളും അടച്ചിടാൻ മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെ നിർദേശം നൽകി. മുംബൈക്ക്​ പുററെ പൂനെ, പിംപരി-ചിഞ്ചവാദ്​, നാഗ്​പൂർ തുടങ്ങിയ സ്ഥലങ്ങളിലും ഓഫീസുകളുടെ പ്രവർത്തനത്തിന്​ വിലക്കേർപ്പെടുത്തിയിട്ടുണ്ട്​.

അവശ്യസേവനങ്ങൾക്കും പൊതുഗതാഗതത്തിനും നഗരങ്ങളിൽ വിലക്കുണ്ടാവില്ല. ബാങ്കുകൾ പതിവ്​ പോലെ പ്രവർത്തിക്കുമെന്നും മഹാരാഷ്​ട്ര മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ഡൽഹിയിൽ മാളുകൾ അടച്ചിടാൻ മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ നിർദേശം നൽകി. നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന ​കടകൾ ഒഴികെ മറ്റുള്ളവ അടച്ചിടാനാണ്​ നിർദേശം.

Tags:    
News Summary - Coronavirus: Mumbai Offices Shut Till March 31-India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.