ന്യൂഡല്‍ഹി: കേരളത്തിലും ഗുജറാത്തിലും തെലങ്കാനയിലും ഒരാള്‍ വീതം മരിച്ചതോടെ രാജ്യത്ത് കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 24. ശനിയാഴ്ച 194 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു, ആകെ 918.
അഹമ്മദാബാദില്‍ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ ആശുപത്രിയില്‍ 46കാരി രോഗം ബാധിച്ച് മരിച്ചതോടെ ഗുജറാത്തിലെ മരണസംഖ്യ നാലായി. രോഗം സ്ഥിരീകരിച്ച 74കാരനായ ഹൈദരാബാദ് സ്വദേശിയാണ് തെലങ്കാനയില്‍ മരിച്ചത്, സംസ്ഥാനത്തെ ആദ്യ മരണം. ഡല്‍ഹിയിലായിരുന്ന ഇദ്ദേഹം രോഗത്തെതുടര്‍ന്നാണ് നാട്ടില്‍ തിരിച്ചെത്തിയത്.
കര്‍ണാടകയില്‍ 10 മാസം പ്രായമായ കുട്ടിയടക്കം ഒമ്പതുപേര്‍ക്കും മുംബൈയില്‍ 22 പേര്‍ക്കും ശനിയാഴ്ച രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ രോഗികളുടെ എണ്ണം 153 ആയി. രോഗികളെ പരിശോധിച്ച രണ്ട് ഡോക്ടര്‍മാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അന്ധേരിയില്‍ 53 വയസ്സായ ഡോക്ടര്‍ക്കും കുടുംബത്തിനുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇറ്റലിയില്പോയി തിരിച്ചെത്തിയ ഒരാളെ ചികിത്സിച്ച വക്രോളിയിലെ മറ്റൊരു ഡോക്ടര്‍ക്കും രോഗം സ്ഥിരീകരിച്ചു. സാംഗ്ലിയില്‍ ഒരു കുടുംബത്തിലെ 12 പേര്‍ക്ക് രോഗമുണ്ട്. സൗദി അറേബ്യയില്‍നിന്ന് തിരിച്ചെത്തിയവരില്നിന്നാണ് കുടുംബത്തിലുള്ളവര്‍ക്ക് രോഗം പടര്‍ന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.