കൊ​റോ​ണ വൈ​റ​സ്: സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതായി ചൈനയിലെ ഇന്ത്യൻ എംബസി

ബീജിങ്: കൊ​റോ​ണ വൈ​റ​സ് ബാധയെ തുടർന്നുള്ള സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്ന് ബീജിങ്ങിലെ ഇന്ത്യൻ എംബസി. ഹൂബി പ്രവിശ്യയിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരെയും അവരുടെ ബന്ധുക്കളെയും കുറിച്ച് എംബസി വിവരങ്ങൾ ശേഖരിക്കുന്നുണ ്ട്. വിവരങ്ങൾ കൈമാറുന്നതിന് ബീജിങ്ങിലെ ഇന്ത്യൻ എംബസി ഹോട്ട് ലൈൻ നമ്പർ ഏർപ്പെടുത്തിയിട്ടുണ്ട്.

ലോകാരോഗ്യ സംഘടനകളുടെ നിർദേശങ്ങളും സ്വീകരിക്കുന്നുണ്ട്. വു​ഹാ​ൻ ന​ഗ​ര​ത്തിലെ താമസക്കാർക്ക് ഭക്ഷണം അടക്കമുള്ള അവശ്യസാധനങ്ങൾ വിതരണം ചെയ്യുമെന്ന് ചൈനീസ് അധികൃതർ ഉറപ്പു നൽകിയതായും എംബസി അറിയിച്ചു. ഹോട്ട് ലൈൻ നമ്പർ: +8618612083629, +8618612083617.

അതേസമയം, ചൈനയിൽ പടർന്ന കൊ​റോ​ണ വൈ​റ​സ്​ അല്ല സൗദി അറേബ്യയിലെ മലയാളി യുവതിയെ ബാധിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 2012ൽ സൗദിയിൽ റിപ്പോർട്ട് ചെയ്ത മേഴ്സ് കൊറോണ വൈറസിന് സമാനമായ വൈറസ് ആണ് അസീർ നാഷണൽ ആശുപത്രിയിൽ കഴിയുന്ന രോഗിക്ക് ബാധിച്ചതെന്ന് സയന്‍റിഫിക് റീജിണൽ ഇൻഫക്ഷൻ കൺട്രോൾ കമ്മിറ്റി ചെയർമാൻ ഡോ. താരിഖ് അൽ അസ് റാഖി അറിയിച്ചു. മലയാളി യുവതിയുടെ നില മെച്ചപ്പെട്ടു വരികയാണ്.

Tags:    
News Summary - Coronavirus: Embassy of India, Beijing closely monitoring in China -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.