കോവിഡ്​ പ്രതിരോധം പിഴച്ച്​ മഹാരാഷ്​ട്ര; മുംബൈയിൽ രോഗബാധിതരുടെ എണ്ണം 4000 കടന്നു

മും​െബെ: രാജ്യത്ത്​ കോവിഡ്​ വ്യാപനം ആനുപാതികമായി കുറയു​േമ്പാഴും വൈറസ്​ ബാധ നിയന്ത്രിക്കാകാതെ മഹാരാഷ്​ട്ര. സംസ്ഥാനത്ത്​ വ്യാഴാഴ്​ച 778 പേർക്കാണ്​ കോവിഡ്​ ബാധ സ്ഥിരീകരിച്ചത്​. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 19 പേർക്ക്​ ജീവൻ ന ഷ്​ടമായി. ഇതോടെ മഹാരാഷ്​ട്രയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 283 ആയി. ഇതുവരെ 6,427 പേർക്കാണ്​ വൈറസ്​ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്​.

തലസ്ഥാന നഗരമായ മുംബൈയിലാണ്​ ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്​. കഴിഞ്ഞ ദിവസം 522 പേർ​ കൂടി ​കോവിഡ്​ പോസിറ്റീവായതോടെ മുംബൈയിലെ വൈറസ്​ ബാധിതരുടെ എണ്ണം 4,025 ആയി ഉയർന്നു. ഇന്ത്യയിലെ ഒരു നഗരത്തിൽ 24 മണിക്കൂറിനുള്ളിൽ 500ലധികം പേർക്ക്​ കോവിഡ്​ സ്ഥിരീകരിക്കുന്നത് ആദ്യമായാണ്​​. വൈറസ്​ ബാധയെ തുടർന്ന്​ മുംബൈയിൽ മാത്രം 167 പേരാണ്​ മരിച്ചത്​. ബ്രിഹാൻമുംബൈ മുനിസിപ്പൽ കോർപറേഷൻ 813 കോവിഡ്​ അതിവ്യാപന മേഖലകൾ കണ്ടെത്തി അടച്ചിട്ടിട്ടുണ്ട്​.

ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ കോവിഡ്​ വൈറസ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 214 ആയി. എട്ടു ലക്ഷത്തിലധികം പേർ കഴിയുന്ന ധാരാവിയിൽ 13 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചു.

മഹാരാഷ്​ട്രയിൽ കോവിഡ്​ വൈറസ്​ ബാധിച്ച്​ മരിച്ചവരിൽ 79 ശതമാനം പേരും 51 മുതൽ 60 വയസിന്​ ഇടയിലുള്ളവരാണ്​. 6000ലധികം കോവിഡ്​ ബാധിതരിൽ 840 ഇതുവരെ രോഗമുക്തി നേടി ആശുപത്രി വിട്ടത്​.

Tags:    
News Summary - Coronavirus Cases In Mumbai Cross 4,000, Over 6,000 Now In Maharashtra - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.