കൊറോണ: യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കാനുള്ള ഫോമുകൾ വ്യോമയാന കമ്പനികൾ ഉറപ്പു വരുത്തണം

ന്യൂഡൽഹി: കോവിഡ്​ 19 വൈറസ്​ ബാധയുടെ പശ്ചാത്തലത്തിൽ യാത്രക്കാരിൽ നിന്ന്​ വിവരങ്ങൾ ശേഖരിക്കാനുള്ള ഫോമുകൾ ആവശ ്യത്തിന്​ എണ്ണം കൈവശമുണ്ടെന്നും അവ കൃത്യമായി പൂരിപ്പിച്ച്​ വാങ്ങുന്നുണ്ടെന്നും വ്യോമയാന കമ്പനികൾ ഉറപ്പു വരുത്തണ​െമന്ന്​ ഡയറക്​റ്ററേറ്റ്​ ജനറൽ ഒാഫ്​ സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അറിയിച്ചു.

തിരക്കൊഴിവാക്കാനും മറ്റുമായി ചില കമ്പനികൾ ഈ ഫോം നടപടികൾ കൃത്യമായി പാലിക്കുന്നില്ലെന്ന്​ ബോധ്യപ്പെട്ട സാഹചര്യത്തിലാണ്​ ഡി.ജി.സി.എ കമ്പനികൾക്ക്​ അടിയന്തര സർക്കുലർ നൽകിയത്​. അന്താരാഷ്​ട്ര സർവീസുകൾ നടത്തുന്ന കമ്പനികൾ ഫോം പൂരിപ്പിച്ച്​ വാങ്ങാതെ യാത്രക്കാരെ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ഇറക്കരുതെന്നാണ്​ നിർദേശം.


Tags:    
News Summary - coronavirus: airlines operating on international sector to ensure availability of self declaration forms says dgca

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.