രാജ്യത്ത്​ മരിച്ചവരിൽ 75 ശതമാനം 60 വയസിന്​ മുകളിലുള്ളവർ

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചവരിൽ 75 ശതമാനം ആളുകളും 60 വയസ്സിന്​ മുകളിലുള്ളവരെന്ന്​ കേന്ദ്ര ആ രോഗ്യമന്ത്രാലയം. കോവിഡ്​ വൈറസ്​ ബാധയുമായി ബന്ധപ്പെട്ട പതിവ്​ വാർത്താ സമ്മേളനത്തിലാണ്​ ആരോഗ്യ മന്ത്രാലയം അധികൃതർ ഇക്കാര്യം വെളിപ്പെടുത്തിയത്​. മരിച്ചവരിൽ 83 ശതമാനം ആളുകൾക്കും മറ്റ്​ രോഗങ്ങളുണ്ടായിരുന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

മരിച്ചവരുടെ വയസ്​ തിരിച്ചുള്ള വിശകലനം ഇങ്ങനെയാണ് - 14.4 ശതമാനം മരണം റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​ ഒന്ന്​ മുതൽ 45 വയസുവരെയുള്ളവരിലാണ്​. മരിച്ചവരിൽ 10.3 ശതമാനം പേരാക​ട്ടെ 45 മുതൽ 60 വയസ്സുള്ളവരും. മരിച്ച 33.1 ശതമാനം ആളുകൾ 60 മുതൽ 75 വയസുവരെയുള്ളവരാണ്​. 42.2 ശതമാനം ആളുകൾ 75 വയസിന്​ മുകളിലുള്ളവരും.

ഇന്ത്യയിൽ ഇതുവരെ 14,378 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചപ്പോൾ അതിൽ 4291 പേർ തബ്​ലീഗ്​ ജമാഅത്ത്​ പരിപാടിയിൽ പ​ങ്കെടുത്തവരുമായി ബന്ധപ്പെട്ടുള്ളതാണെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന്​ രാജ്യത്ത്​ 991 കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. 42 പേർക്ക്​ ജീവൻ നഷ്​ടമായതായും ആരോഗ്യമന്ത്രാലയം ജോയൻറ്​ സെക്രട്ടറി ലവ്​ അഗർവാൾ പറഞ്ഞു. അതോടെ ഇന്ത്യയിൽ ആകെ മരണം 480 ആയി ഉയർന്നു.

അതേസമയം, 1992 പേർ നിലവിൽ രാജ്യത്ത്​ രോഗമുക്​തി നേടിയതായും അതിലൂടെ രോഗമുക്​തി ശതമാനം 13.85 ആയതായും മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Coronavirus 75% cases of deaths in patients aged 60 yrs and above-INDIA NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.