ന്യൂഡൽഹി/ ശ്രീനഗർ: യുവാക്കളെ തീവ്രവാദികളാക്കി ഇന്ത്യയിൽ ഭീകരത പടർത്താൻ പാകിസ്താൻ ആസ്ഥാനമായ ജെയ്ശെ മുഹമ്മദ് നടത്തിയ ഗൂഢാലോചനയുടെ അന്വേഷണത്തിന്റെ ഭാഗമായി ദേശീയ അന്വേഷണ ഏജൻസി വ്യാഴാഴ്ച 19 സ്ഥലത്ത് പരിശോധന നടത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ഉത്തർപ്രദേശ് ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ജമ്മു -കശ്മീരിലുമാണ് തിരച്ചിൽ നടക്കുന്നത്. ജമ്മു -കശ്മീർ അനന്ത്നാഗിലെ ബാംസൂ മട്ടൻ ഏരിയ, ബാരാമുല്ലയിലെ ക്രീരി, ബുദ്ഗാമിലെ ഖാൻസാഹിബ് എന്നിവിടങ്ങളിൽ പുലർച്ചെ റെയ്ഡ് തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.