രാജസ്ഥാനിൽ കോൺഗ്രസിന് ബി.ജെ.പിയേക്കാൾ സീറ്റുകൾ ലഭിക്കും -സച്ചിൻ പൈലറ്റ്

ജയ്പൂർ: ലോക്സഭ തെരഞ്ഞെടുപ്പിൽ 370 സീറ്റുകളിലേറെ നേടുമെന്ന ബി.ജെ.പിയുടെ അവകാശവാദം തള്ളി ​കോൺ​ഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. 10 വർഷമായി ഇന്ത്യ ഭരിക്കുന്ന എൻ.ഡി.എ സർക്കാരിന് അധികാരത്തിലേറും മുമ്പ് പ്രഖ്യാപിച്ച വാഗ്ദാനങ്ങളിലൊന്നുപോലും നടപ്പാക്കാൻ സാധിച്ചിട്ടില്ലെന്നും അതിന് ജനം ബാലറ്റിലൂടെ മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹാട്രിക് തികക്കാമെന്നത് ബി.ജെ.പിയുടെ വ്യാമോഹം മാത്രമാണ്. അതൊരിക്കലും സംഭവിക്കില്ല. രാജസ്ഥാനിൽ കോൺ​ഗ്രസിന് ഇക്കുറി കൂടുതൽ സീറ്റുകളിൽ വിജയിക്കാൻ സാധിക്കുമെന്നും സച്ചിൻ പ്രത്യാശ പ്രകടിപ്പിച്ചു.

കാരണം കോൺഗ്രസിൽ മാറ്റം പ്രകടമാണ്. മികച്ച സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. ഊർജസ്വലമായ പ്രചാരണമാണ് നടന്നത്. പാർട്ടിപ്രവർത്തകർ നന്നായി പണിയെടുത്തു. രാജസ്ഥാനിലെ പുതിയ സർക്കാരിലും ജനങ്ങൾക്ക് മതിപ്പില്ല.രാജ്യത്തെ സുപ്രധാന തെരഞ്ഞെടുപ്പിൽ രാജസ്ഥാനിലെ വോട്ടുകളും നിർണായകമാകുമെന്നും സച്ചിൻ പൈലറ്റ് വിലയിരുത്തി. ജയ്പൂരിലെ മണ്ഡലത്തിലായിരുന്നു സച്ചിന് വോട്ട്.

രാജസ്ഥാനിലെ 12 സീറ്റിലേക്കാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. വൈകീട്ട് മൂന്നുമണിവരെ 42 ശതമാനം ആളുകളാണ് രാജസ്ഥാനിൽ വോട്ട് രേഖപ്പെടുത്തിയത്. 25 ലോക്സഭ സീറ്റുകളാണ് രാജസ്ഥാനിലുള്ളത്. സീറ്റുകൾ കോൺഗ്രസ് തൂത്തുവാരുമെന്നാണ് സച്ചിൻ പൈലറ്റിന്റെ പ്രവചനം.

Tags:    
News Summary - Congress will get more seats than BJP says Sachin Pilot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.