ലാത്തൂർ: റഫേൽ ഇടപാടിനെ ലക്ഷ്യം വെച്ചുള്ള 'കാവൽക്കാരൻ കള്ളൻ' ആണ് എന്ന കോൺഗ്രസ് പ്രയോഗത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. ആറുമാസമായി അവർ 'ചൗക്കിദാർ ചോർ ഹേ' എന്ന് പറയുന്നു. എന്നാൽ എവിടെ നിന്നാണ് നോട്ട് കെട്ടുകൾ കണ്ടെടുത് തത്. ചൗക്കീദാറിനെ പേടിക്കുന്നതാരാണ്? ഇത്രയേറെ പണം വീണ്ടെടുക്കപ്പെടുകയാണെങ്കിൽ ഈ ചൗക്കിദാർ പരിഹസിക്കപ്പെടുക സ്വാഭാവികമാണ്.
മധ്യപ്രദേശിലെ ആദായനികുതി റെയ്ഡുകൾ സംബന്ധിച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം. അഴിമതി എന്നത് പ്രധാന പ്രതിപക്ഷ പാർട്ടിയുടെ സ്വഭാവമാണെന്നും മോദി കോൺഗ്രസിനെ കുറ്റപ്പെടുത്തി. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥുമായി അടുപ്പമുള്ളവർക്കെതിരെ നടന്ന റെയ്ഡിൽ 281 കോടി രൂപ പിടിച്ചെടുത്തതായി ആദായനികുതിവകുപ്പ് വ്യക്തമാക്കിയിരുന്നു.
കോൺഗ്രസ് സംസാരിക്കുന്നത് പാകിസ്താൻെറ ഭാഷയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയ്ക്കെതിരായി പ്രവർത്തിക്കുന്ന ആരുമായും കൈകോർക്കണമെന്ന് പാക്കിസ്താൻ ആഗ്രഹിക്കുന്നു. കോൺഗ്രസും അതിൻെറ പ്രകടനപത്രികയും ഇതേ രീതിയിലാണ് പ്രവർത്തിക്കുന്നത്. മഹാരാഷ്ട്രയിലെ ലാത്തൂരിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യയുടെ രണ്ടു പൈലറ്റുമാർ പിടിയിലായെന്ന് ആദ്യം പാകിസ്താൻ പറഞ്ഞിരുന്നു. എന്നാൽ വൈകുന്നേരത്തോടെ ഒരു പൈലറ്റുമാത്രമേ ഉള്ളുവെന്ന് അവർ പറഞ്ഞു. രണ്ടാമത്തെ പൈലറ്റിന് എന്തു സംഭവിച്ചെന്ന് കുട്ടികൾക്ക് പോലും അറിയാം. മറ്റു രാജ്യത്ത് പ്രവേശിച്ചായാൽ പോലും ഞങ്ങൾ ഭീകരരെ തിരിച്ചറിയുകയും കൊല്ലുകയും ചെയ്തിട്ടുണ്ട്.
കർഷകർ റിട്ടയർ ചെയ്യരുതെന്ന് ഇന്നലെ വരെ ജനം പറഞ്ഞിരുന്നു. എന്നാൽ ഞങ്ങൾ പെൻഷൻ പ്രഖ്യാപിച്ചതുകൊണ്ട് ഓരോ കർഷകനും സന്തോഷത്തിലാണ്. കോൺഗ്രസിൻെറ ന്യായ് പദ്ധതിയെയും മോദി വിമർശിച്ചു. വ്യാജ വാഗ്ദാനങ്ങൾ നൽകി വിജയിക്കാനാകുമെന്ന് കോൺഗ്രസ് വിശ്വസിക്കുന്നു. എന്നാൽ ചെയ്യാൻ കഴിയുന്ന കാര്യമേ ബി.ജെ.പി പറയുകയുള്ളു. ഞങ്ങളുടെ പ്രകടനപത്രികയിൽ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചാണ് പറയുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.