കോൺഗ്രസ് പ്ലീനറി യോഗത്തിൽ ഗാന്ധി കുടുംബം പ​​ങ്കെടുക്കില്ല

ന്യൂഡൽഹി: മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ഇന്ന് റായ്പൂരിൽ നടക്കുന്ന കോൺഗ്രസ് പ്ലീനറിയോഗത്തിൽ പ​ങ്കെടുക്കില്ല. പാർട്ടിയുടെ വർക്കിങ് കമ്മിറ്റി തെരഞ്ഞെടുപ്പാണ് യോഗത്തിന്റെ മുഖ്യ അജണ്ട. വർക്കിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് സ്വതന്ത്രമായി നൽകുന്നതിനു വേണ്ടിയാണ് ഗാന്ധി കുടുംബം വിട്ടുനിൽക്കുന്നത്. ഒരു തരത്തിലും ആ തെരഞ്ഞെടുപ്പുകളിൽ സ്വാധീനമുണ്ടാകാതിരിക്കാനാണ് യോഗം ഒഴിവാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

2024 ലോക് സഭാ തെരഞ്ഞെടുപ്പിലേക്കുള്ള വഴികൾ മൂന്നു ദിവസത്തെ യോഗത്തിൽ ചർച്ചയാകുമെന്ന് കരുതുന്നു. തെരഞ്ഞെടുപ്പ് സഖ്യങ്ങൾ സംബന്ധിച്ചും തീരുമാനങ്ങളുണ്ടാകും.

കോൺഗസിന്റെ 85ാമത് പാർട്ടി പ്ലീനറി യോഗമാണ് റായ്പൂരിൽ നടക്കുന്നത്. യോഗത്തിന് തൊട്ടുമുമ്പ് കഴിഞ്ഞ ദിവസം പാർട്ടി നേതാവ് പവൻ ഖേരയെ, പ്രധാനമന്ത്രിയെ അപമാനിച്ചു​വെന്നാരോപിച്ച് അറസ്റ്റ് ചെയ്തിരുന്നു. പാർട്ടി സുപ്രീംകോടതിയെ സമീപിച്ചാണ് ഇടക്കാല ജാമ്യം നേടിയത്.

Tags:    
News Summary - Congress plenary session begins today; Gandhis may skip key meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.