മണിപ്പൂരിൽ ബി.ജെ.പിക്കെതിരെ കോൺഗ്രസ്​ അവിശ്വാസ പ്രമേയം

ഗുവാഹത്തി: മണിപ്പൂരിൽ ബിരേൻ സിങ്ങിൻെറ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാറിനെതിരെ കോൺഗ്രസ്​ അവിശ്വാസപ്രമേയം കൊണ്ടു വന്നു. ഒമ്പത്​ എം.എൽ.എമാർ സർക്കാറിനുള്ള പിന്തുണ പിൻവലിച്ചതോടെയാണ്​ നടപടി. 2017ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസാണ്​ ഏറ്റവും വലിയ ഒറ്റകക്ഷിയായതെങ്കിലും ചെറുപാർട്ടികളുടെ പിന്തുണയോടെ ബി.ജെ.പി അധികാരം പിടിക്കുകയായിരുന്നു.

സാങ്​​മ നയിക്കുന്ന നാഷണൽ പീപ്പിൾസ്​ പാർട്ടി കോൺഗ്രസിന്​ പിന്തുണ പ്രഖ്യാപിച്ചതോടെയാണ്​ മണിപ്പൂരിൽ അധികാരമാറ്റത്തിന്​ കളമൊരുങ്ങിയത്​. സെക്യുലർ പ്രോഗ്രസീവ്​ ഫ്രെണ്ട്​ അല്ലെങ്കിൽ എസ്​.പി.എഫ്​ എന്നായിരിക്കും പുതിയ സഖ്യത്തിൻെറ പേര്​. 

ഒരു തൃണമൂൽ എം.എൽ.എയും ഒരു സ്വതന്ത്ര എം.എൽ.എയും എസ്​.പി.എഫിന്​ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്​. ഒക്രം ഇബോബി സിങ്ങായിരിക്കും സഖ്യം അധികാരത്തിലെത്തുകയാണെങ്കിൽ മുഖ്യമന്ത്രിയാവുക.

Tags:    
News Summary - Congress Moves No-Confidence Motion Against BJP-Led Government In Manipur-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.