ഉത്തർപ്രദേശ്​ മുൻ മുഖ്യമന്ത്രി രാം നരേഷ്​ യാദവ്​ അന്തരിച്ചു

ലഖ്​നോ: ​പ്രമുഖ കോൺഗ്രസ്​ നേതാവും ഉത്തർപ്രദേശ്​ മുൻ മുഖ്യമന്ത്രിയുമായിരുന്ന രാം നരേഷ്​ യാദവ്​(89) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ലക്നോവിലെ എസ്​.ജി.പി.ജി.ഐ ആശുപത്രിയിലായിരുന്നു അന്ത്യം. നാലു തവണ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം  രാജ്യസഭാംഗമായിരുന്നു. 2011 ആഗസ്റ്റ്  മുതൽ 2016 സെപ്റ്റംബർ വരെ മധ്യപ്രദേശ്​ ഗവർണറായും സേവനമനുഷ്​ഠിച്ചു.

ആദ്യകാലത്ത് ജനതാ പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന രാം നരേഷ് യാദവ് 1977 മുതൽ 1979 വരെയാണ് യു.പി മുഖ്യമന്ത്രിയായി പ്രവർത്തിച്ചത്. പിന്നീട് ജനതാ പാർട്ടിയിൽനിന്നും രാജിവച്ച അദ്ദേഹം കോൺഗ്രസിൽ ചേർന്നു.
വ്യാപം കുംഭകോണകേസിൽ നരേഷ്​ യാദവിനെതിരെയും മകൻ ശൈലേഷ്​ യാദവിനെതിരെയും പ്രത്യേക അന്വേഷണ സംഘം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

Tags:    
News Summary - Congress leader Ram Naresh Yadav passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.