ബംഗളൂരുവിൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടു

ബംഗളൂരു: നഗരത്തിൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടു. ഹൈദർ അലിയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവമുണ്ടായത്. ബൈക്കിൽ വീട്ടിലേക്ക് തിരിച്ച് വരുന്നതിനിടെയാണ് ഹൈദർ അലിയെ അജ്ഞാതസംഘം ആക്രമിച്ചത്. തുടർന്ന് അക്രമിസംഘം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.

വിവരമറിഞ്ഞ് ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി അലിയെ ആശുപത്രിയി​ലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തുടർന്ന് അലിയുടെ അനുയായികൾ ആയുധങ്ങളുമായി ആശുപത്രിയിലേക്ക് എത്തുകയും ഗേറ്റ് തകർക്കുകയും ചെയ്തു. പിന്നീട് അശോക് നഗർ പൊലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.

അലിയുടെ മരണത്തിൽ കേസെടുത്ത പൊലീസ് പ്രതികൾക്ക് ​വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഇതിന് വേണ്ടി പ്രത്യേക സംഘത്തേയും പൊലീസ് നിയോഗിച്ചിട്ടുണ്ട്. കോൺഗ്രസ് എം.എൽ.എ എൻ ഹാരിസിന്റെ അടുത്ത അനുയായി ആണ് അലി. അദ്ദേഹത്തിന് വേണ്ടി ഹൈദർ അലി തെരഞ്ഞെുപ്പ് പ്രചാരണം നടത്തിയിട്ടുണ്ട്.

ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവമുണ്ടായതെന്ന് സെൻട്രൽ ഡിവിഷൻ ഡി.സി.പി എച്ച്.ടി ശേഖർ പറഞ്ഞു. അലിയുടെ വാഹനം കാർ ഉപയോഗിച്ച് അക്രമികൾ തടയുകയായിരുന്നു. തുടർന്നാണ് ക്രൂരമായ കൊലപാതകം ഉണ്ടായതെന്നും  അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Congress Leader Hyder Ali Brutally Killed By Unknown Assailants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.