Posted On
date_range Updated On
date_range രാജസ്ഥാൻ മുനിസിപ്പൻ ബോഡി: 50ൽ 36 സീറ്റും കോൺഗ്രസിന്
രാജസ്ഥാനിലെ മുനിസിപ്പൽ ബോഡി തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കോൺഗ്രസിന് തകർപ്പൻ ജയം. 50ൽ 36 മുനിസിപ്പൽ ബോഡീസും കോൺഗ്രസ് സ്വന്തമാക്കി. ബി.ജെ.പി 12 സീറ്റും സ്വതന്ത്രർ രണ്ട് സീറ്റും നേടി.
അഞ്ചുജില്ലകളിലെ മുഴുവൻ സീറ്റും നേടിയാണ് കോൺഗ്രസ് ഉജ്ജ്വല വിജയം നേടിയത്. ബി.ജെ.പിയെ 12 സീറ്റിൽ ഒതുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും അഭിനന്ദിക്കുന്നതായും രാജസ്ഥാൻ കോൺഗ്രസ് പ്രസിഡന്‍റ് ഗോവിന്ദ് സിങ് പ്രതികരിച്ചു.
എന്നാൽ കോൺഗ്രസ് ഭരണ സംവിധാനം ദുരുപയോഗം ചെയ്തും ജാതിയും മതവും ഉപയോഗിച്ചുമാണ് വിജയം നേടിയതെന്നും ബി.ജെ.പി വക്താവ് മുകേഷ് പരീക് പ്രതികരിച്ചു. വിജയികളെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അഭിനന്ദനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.