അഹ്മദാബാദ്: ഗുജറാത്തിൽ ബി.ജെ.പി കേന്ദ്രങ്ങളിൽ പടനയിച്ച കോൺഗ്രസിന് ചുണ്ടിനും കപ്പിനുമിടയിൽ അധികാരം നഷ്ടപ്പെട്ടത് എങ്ങനെ? ഇൗ ചോദ്യത്തിന് ഉത്തരം തേടുകയാണ് രാഷ്ട്രീയ നിരീക്ഷകർ. 22 വർഷത്തെ ഭരണസ്വാധീനം ഉപയോഗിച്ച് ബി.ജെ.പി വീണ്ടും അധികാരം ഉറപ്പിച്ചെങ്കിലും 1995 മുതലുള്ള തെരെഞ്ഞടുപ്പ് ചരിത്രം നോക്കുേമ്പാൾ ഏറ്റവും കുറഞ്ഞ സീറ്റുകളാണ് ഇത്തവണ നേടാനായത്. 99 അംഗങ്ങളിലേക്ക് ബി.ജെ.പി ഒതുങ്ങി. സംസ്ഥാനത്തും കേന്ദ്രത്തിലും അധികാരവും പ്രധാനമന്ത്രി മോദി നേരിട്ടു നടത്തിയ കാമ്പയിനും ബി.ജെ.പിയുടെ സ്വപ്നങ്ങൾക്ക് ചിറകു നൽകിയില്ല. കഴിഞ്ഞ തവണത്തേക്കാൾ ബി.ജെ.പി പിന്നാക്കം പോയപ്പോൾ, 16 സീറ്റുകൾ അധികം നേടിയ കോൺഗ്രസ് കാണിച്ചത് ഒരു ഇന്ദ്രജാലമാണ്. ബി.ജെ.പിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് 77 സീറ്റുകളിൽ കോൺഗ്രസ് വിജയം ആഘോഷിച്ചു. കോൺഗ്രസ് മുന്നണിയിലെ ഭാരതീയ ട്രൈബൽ പാർട്ടിക്ക് (ബി.ടി.എസ്) രണ്ടു സീറ്റുകൾ ലഭിച്ചു. ദലിത് നേതാവ് ജിഗ്നേഷ് മേവാനിയുടെ വിജയവും കേൺഗ്രസിെൻറ പിന്തുണയോടെയാണ്.
ഗുജറാത്തിൽ കുറഞ്ഞ വോട്ടുകളുടെ വ്യത്യാസത്തിനാണ് കോൺഗ്രസിന് അധികാരം വഴുതിപ്പോയതെന്ന കാര്യം വ്യക്തമാണ്. 12 ഒാളം സീറ്റുകളിൽ 250നും 3000ത്തിനുമിടയിൽ വോട്ടുകൾക്കാണ് ബി.ജെ.പിക്കു മുന്നിൽ കോൺഗ്രസ് മുട്ടുമടക്കിയത്. അവിടെയൊക്കെ വിജയിച്ചുവെങ്കിലും കുറഞ്ഞ ഭൂരിപക്ഷം ബി.ജെ.പിയുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തി. സ്വന്തം കാലിനടിയിൽനിന്ന് വോട്ടുകൾ ചോർന്നുപോയതിെൻറ കാരണം തേടുകയാണ് ഇപ്പോൾ പാർട്ടി നേതാക്കൾ. 2019െല ലോക്സഭ തെരെഞ്ഞടുപ്പുകൂടി മുൻനിർത്തിയാണ് ബി.ജെ.പിയിൽ ഉൾപ്പാർട്ടി ചർച്ചകൾ നടക്കുന്നത്. കോൺഗ്രസ് നേടിയ വോട്ടുകൾ ബി.ജെ.പിയുടെ ഉറക്കം നഷ്ടപ്പെടുത്തി.
ബി.െജ.പിക്കെതിരെ പടയോട്ടം നടത്തിയ രാഹുൽ ഗാന്ധിയായിരുന്നു താരം. മൂന്നുമാസങ്ങൾകൊണ്ടു കോൺഗ്രസ് നടത്തിയ പ്രചാരണങ്ങൾ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ ചലനം സൃഷ്ടിച്ചു. മുെമ്പങ്ങും ഇല്ലാത്ത ആവേശത്തിലാണ് കോൺഗ്രസ് അണികൾ ബൂത്തിലേക്ക് നീങ്ങിയത്. എന്നാൽ, വോട്ടുയന്ത്രങ്ങൾ കോൺഗ്രസിനെ ചതിച്ചതായി വിവിധ േകന്ദ്രങ്ങളിൽ സംസാരമുണ്ട്. പ്രധാനപ്പെട്ട ജാതിസംഘടനകളും നേതാക്കളും ബി.ജെ.പിക്കെതിരെ നടത്തിയ പ്രചാരണത്തിെൻറ നേട്ടം കോൺഗ്രസിന് കൊയ്തെടുക്കാനായില്ല. പാട്ടീദാർ സംവരണ നേതാവ് ഹാർദിക് പേട്ടൽ കോൺഗ്രസ് മുന്നണിക്ക് പുറത്താണ് നിലകൊണ്ടത്. ഹാർദിക് ബി.ജെ.പിക്കെതിരെ ശക്തമായ കാമ്പയിൻ നടത്തിെയങ്കിലും അതിെൻറ ഗുണം കോൺഗ്രസിന് ലഭിച്ചില്ല. അേതസമയം ദലിത്, ഒ.ബി.സി നേതാക്കൾ ബി.ജെ.പിക്കെതിരെ ജനങ്ങളെ അണിനിരത്തിയതിനൊപ്പം കോൺഗ്രസിനെ സഹായിക്കുകയും ചെയ്തു. എന്നാൽ, ഇതു ചില കേന്ദ്രങ്ങളിൽ മാത്രം ഒതുങ്ങി.
അൽപേഷ് താക്കോർ കോൺഗ്രസിൽ ചേർന്നാണ് ജനവിധി തേടിയത്. ജിഗ്നേഷ് മേവാനി കോൺഗ്രസ് പിന്തുണ സ്വീകരിച്ചാണ് ബി.ജെ.പി കോട്ട തകർത്തത്. കോൺഗ്രസിന് പ്രതീക്ഷിച്ചതു പോലെ പാട്ടീദാർ സമുദായത്തിെൻറ പിന്തുണ നേടാനായില്ല എന്നതിന് അഹ്മദാബാദ്, സൂറത്ത് തുടങ്ങിയ സ്ഥലങ്ങളിലെ ഫലങ്ങൾ തന്നെ തെളിവ്. കോൺഗ്രസിനെ വിജയിപ്പിക്കണമെന്ന് കൃത്യമായ ഒരു നിർദേശം ഹാർദിക് ഉൾപ്പെടെ പാട്ടീദാർ നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. വാസ്തവത്തിൽ പാട്ടീദാർ സമുദായം ആശയക്കുഴപ്പത്തിലായിരുന്നു. പാട്ടീദാർ വോട്ടുകൾ കൂട്ടത്തോടെ കോൺഗ്രസിന് കിട്ടാത്തതിന് വേറെയും കാരണമുണ്ട്. 1980കളിൽ കോൺഗ്രസ് നേതാവ് മാധവ് സിങ് സോളങ്കി മുന്നോട്ടു െവച്ച ക്ഷത്രിയ, ദലിത്, ആദിവാസി, മുസ്ലിം കൂട്ടുകെട്ട് പാട്ടീദാർമാരെ തികച്ചും ഒറ്റപ്പെടുത്തിയതിെൻറ മുറിവുകൾ ഇന്നും ഉണങ്ങിയിട്ടില്ല. ഇതും കോൺഗ്രസിെൻറ സ്വപ്നങ്ങളിൽ കരിനിഴൽ വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.