സോണിയ ഗാന്ധി പാർട്ടിയുടെ ഇടക്കാല അധ്യക്ഷയാകണമെന്ന്​ കോൺഗ്രസ്​

ന്യൂഡൽഹി: സോണിയ ഗാന്ധി ​പാർട്ടിയുടെ ഇടക്കാല അധ്യക്ഷയാകണമെന്ന് കോൺഗ്രസിൽ​ ആവശ്യം ശക്​തമാകുന്നു. പാർട്ടി കട ുത്ത പ്രതിസന്ധി നേരിടു​േമ്പാൾ സോണിയ അധ്യക്ഷയായി വരണമെന്നാണ്​ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നത്​. എന്നാൽ, സോണിയ ഗാന്ധി ഇതിനോട്​ അനുകൂലമായല്ല പ്രതികരിച്ചിരിക്കുന്നത്​. അതേസമയം, രാഹുൽ ഗാന്ധി രാജിവെച്ച്​ 45 ദിവസം കഴിഞ്ഞിട്ടും പുതിയ പ്രസിഡൻറിനെ തെരഞ്ഞെടുക്കാത്തതിൽ പ്രതിഷേധിച്ച്​ കോൺഗ്രസ്​ മീഡിയ കോർഡിനേറ്റർ രജിത്​ സേത്​ സ്ഥാനം രാജിവെച്ചു.

ആരോഗ്യപ്രശ്​നങ്ങൾ മൂലമാണ്​ 72കാരിയായ സോണിയ അധ്യക്ഷസ്ഥാനത്ത്​ നിന്ന്​ മാറിയത്​. ഇപ്പോഴും ആരോഗ്യപ്രശ്​നങ്ങൾ അലട്ടുന്നതിനാൽ കുറച്ച്​ കാലത്തേക്കെങ്കിലും അധ്യക്ഷസ്ഥാനം ഏറ്റെടുക്കാൻ ആവില്ലെന്നാണ്​ സോണിയയുടെ നിലപാട്​.

ലോക്​സഭ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്നാണ്​ രാഹുൽ ഗാന്ധി കോൺഗ്രസ്​ അധ്യക്ഷസ്ഥാനം രാജിവെച്ചത്​. തുടർന്ന്​ പുതിയ അധ്യക്ഷനെ കണ്ടെത്താൻ കോൺ​ഗ്രസിന്​ ഇതുവരെ സാധിച്ചിട്ടില്ല. രാജി പിൻവലിക്കാൻ രാഹുൽ ഗാന്ധിക്ക്​ മേൽ സമ്മർദം ചെലുത്തിയെങ്കിലും അദ്ദേഹം വഴങ്ങിയിരുന്നില്ല.

Tags:    
News Summary - Congress Asked Sonia Gandhi To Be Temporary Chief-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.