എന്‍റെ സഹോദരൻ പിണറായി വിജയന് ആശംസകൾ- തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ

ചെന്നൈ: കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പിണറായി വിജയന് ആശംസയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. 'എന്‍റെ സഹോദരൻ പിണറായി വിജയന് ആശസകൾ നേരുന്നു' എന്നാണ് സ്റ്റാലിന്‍ ട്വീറ്ററിൽ കുറിച്ചത്.

'എന്‍റെ സഹോദരന്‍ പിണറായി വിജയന് ആശംസകള്‍. കേരളത്തിന്‍റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന അദ്ദേഹത്തിന്‍റെ ദൃഢതയും പരിശ്രമവും തുല്യതയിലേക്കും സമാധാനത്തിലേക്കും ക്ഷേമത്തിലേക്കും ജനങ്ങളെ നയിക്കും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു' സ്റ്റാലിൻ ട്വീറ്റ് ചെയ്തു.

Tags:    
News Summary - Congratulations to my brother Pinarayi Vijayan - Chief Minister of Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.