ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് ജനാർദ്ദൻ ദ്വിവേദിയുടെ മകൻ സാമിർ ദ്വിവേദി ബി.ജെ.പിയിൽ ചേർന്നു. പ്രധാനമന് ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ആകൃഷ്ടനായാണ് താൻ ബി.ജെ.പിയിൽ ചേർന്നതെന്ന് സാമിർ പറഞ്ഞു. ചൊവ്വാഴ്ച ബ ി.ജ.പി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ്ങിൻെറ സാന്നിധ്യത്തിലാണ് സാമിർ ദ്വിവേദിയുടെ ബി.ജെ.പി പ്രവേശനം.
പാർട ്ടി പ്രവേശനത്തിന് ശേഷം പൗരത്വ ഭേദഗതിയെ കുറിച്ചും ദേശീയ പൗരത്വ പട്ടികയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. 1962ൽ ചൈനയെ പുകഴ്ത്തി രംഗത്ത് വന്ന ആളുകളാണ് ശാഹീൻബാഗിലെ പ്രതിഷേധത്തിന് ഇന്ധനം പകരുന്നതെന്ന് സാമിർ ദ്വിവേദി ആരോപിച്ചു. ഇപ്പോൾ നമ്മൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ചില്ലെങ്കിൽ ഇന്ന് ആളിപ്പടരുന്ന തീ നമുക്ക് നിയന്ത്രിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
‘‘ശാഹീൻ ബാഗിൽ സമരം ചെയ്യുന്ന മുസ്ലിം പ്രതിഷേധക്കാരോട് താൻ ഒരു ചോദ്യം ചോദിക്കാൻ ആഗ്രഹിക്കുകയാണ്. നരേന്ദ്രമോദിക്ക് മുമ്പ് മുത്തലാഖ് നിർത്തലാക്കാനുള്ള തീരുമാനം ആരെങ്കിലും കൈക്കൊണ്ടിട്ടുണ്ടോ.? മുത്തലാഖ് ചൊല്ലുന്ന രീതി റദ്ദാക്കിയ ഒരാൾക്ക് എങ്ങനെ നിങ്ങളിൽ നിന്ന് പൗരത്വം എടുത്തൊഴിവാക്കാൻ സാധിക്കും.? -സാമിർ ദ്വിവേദി ചോദിച്ചു.
ഇത് എൻെറ ആദ്യ രാഷ്ട്രീയ പാർട്ടിയാണ്. ഇന്നത്തെ സാഹചര്യങ്ങൾ പരിഗണിച്ച് അരാഷ്ട്രീയവാദികളായ ആളുകളും നല്ലവരും വിദ്യാസമ്പന്നരുമായ ആളുകളും രാഷ്ട്രീയത്തിലിറങ്ങണമെന്ന് സാമിർ ദ്വിവേദി ആവശ്യപ്പെട്ടു. തീ എല്ലായിടത്തേക്കും ആളി പടരുന്നതിന് മുമ്പ് എല്ലാവരും ഒത്തുചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ചെയ്ത കാര്യങ്ങൾ മുമ്പൊന്നും സാധ്യമായിരുന്നില്ല. ആർട്ടിക്കിൾ 370 റദ്ദാക്കിയതും മുത്തലാഖും പൗരത്വ േഭദഗതി നിയമവും ചില ഉദാഹരണങ്ങളാണെന്നും സാമിർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.