ന്യൂഡൽഹി: ഇന്ത്യയിൽ ആദ്യമായി മൃഗങ്ങൾക്കുള്ള യുദ്ധ സ്മാരകം വരുന്നു. സേനയിൽ പ്രവർത്തിച്ച് ജീവൻ ബലി നൽകിയ നാ യകൾ, കുതിരകൾ, കോവർ കഴുതകൾ തുടങ്ങിയ മൃഗങ്ങൾക്കായി മീററ്റിലാണ് യുദ്ധ സ്മാരകം ഉയരുന്നത്. 1999ലെ കാർഗിൽ യുദ്ധത ്തിലും 2016ൽ ഭീകരർക്കെതിരെ നടത്തിയ പ്രത്യാക്രമണത്തിലും സൈന്യത്തോടൊപ്പം കർമ നിരതരായി ജീവൻ വെടിഞ്ഞ മൃഗങ്ങൾക്ക ് ആദരമായാണ് യുദ്ധ സ്മാരകം പണി കഴിപ്പിക്കുന്നത്.
സേനയുടെ ഭാഗമായ നായ്ക്കളെയും കോവർകഴുതകളെയും കുതിരകളെയും പരിശീലിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന മീററ്റിലെ റീമൗണ്ട് ആൻഡ് വെറ്ററിനറി കോർപ്സ് (ആർ.വി.സി) സെൻറർ ആൻഡ് കോളജിലാണ് സ്മാരകം നിർമിക്കുന്നത്. ഇതിനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്.
നിർമാണത്തിന് പ്രതിരോധ മന്ത്രാലയത്തിൽ നിന്നുള്ള അംഗീകാരം ഉടൻ ലഭ്യമാകുമെന്നാണ് കരുതുന്നതെന്നും ചെറുതെങ്കിലും ഡൽഹിയിലെ ദേശീയ യുദ്ധ സ്മാരകത്തിന് സമാനമായ സ്മാരകമാണ് മീററ്റിൽ നിർമിക്കുന്നതെന്നും ഒാഫീസർമാരിൽ ഒരാൾ പറഞ്ഞു.
ജമ്മുകശ്മീരിലും രാജ്യത്തിെൻറ വടക്കു കിഴക്കൻ ഭാഗങ്ങളിലും തീവ്രവാദികൾക്കെതിരെയുള്ള പോരാട്ടത്തിനിടയിൽ കൊല്ലപ്പെട്ട 25 നായകളുടേത് ഉൾപ്പെടെ 300ൽപരം നായകളുടേയും അവയെ കൈകാര്യം ചെയ്ത 350ഓളം വരുന്ന സൈനികരുടേയും ചില കുതിരകളുടേയും കോവർ കഴുതകളുടേയും പേരുകൾ യുദ്ധ സ്മാരകത്തിൽ ഗ്രാനൈറ്റ് ഫലകത്തിൽ രേഖപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.