കൽക്കരിപ്പാടം കേസ്: ഗോഡ്വാന ഇസ്പാറ്റ് ഡയറക്ടർക്ക് തടവുശിക്ഷ

ന്യൂഡൽഹി: കൽക്കരിപ്പാടം അനുവദിക്കുന്നതിന് കൃത്രിമരേഖ ചമച്ച കേസിൽ ഗോഡ്വാന ഇസ്പാറ്റ് ലിമിറ്റഡ് ഡയറക്ടർക്ക് നാലു വർഷം തടവുശിക്ഷ. ഡയറക്ടർ അശോക് ദാഗക്ക് ഡൽഹി പ്രത്യേക സി.ബി.ഐ കോടതിയാണ് ശിക്ഷ വിധിച്ചത്.

കൂടാതെ, പ്രതി അശോക് ദാഗക്ക് ഒരു കോടി രൂപയും ഗോഡ്വാന ഇസ്പാറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് 60 ലക്ഷം രൂപയും പിഴയും കോടതി ചുമത്തി. പ്രത്യേക കോടതി ജഡ്ജി ഭരത് പരാശറാണ് ശിക്ഷ പ്രഖ്യാപിച്ചത്. 

കേസിൽ അശോക് ദാഗയും ഗോഡ്വാന ഇസ്പാറ്റ് ലിമിറ്റഡും കുറ്റക്കാരാണെന്ന് ഏപ്രിൽ 27ന് കോടതി കണ്ടെത്തിയിരുന്നു. 2016ൽ വിദേശനാണ്യ വിനിമയ ചട്ടപ്രകാരം ദാഗയുടെ ഉടമസ്ഥതയിലുള്ള 1.67 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ജപ്തി ചെയ്തിരുന്നു.

35.85 ലക്ഷം രൂപ വിലവരുന്ന മെഴ്സിഡസ് ബെൻസ് കാറും 854 ചതുരശ്ര മീറ്റർ ഭൂമിയുടെ രേഖയും 14.50 ലക്ഷം രൂപയും ദാഗയുടെ വീട്ടിൽ നിന്ന് ഇ.ഡി സംഘം പിടിച്ചെടുത്തിരുന്നു. 
 

Tags:    
News Summary - Coal block allocation: Gondwana Ispat director Ashok Daga gets four year jail term

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.