കള്ളപ്പണം പിടിക്കാൻ സൗകര്യമുണ്ടെന്ന് സഹകരണ ബാങ്കുകൾ

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെനെതിരെ സഹകരണബാങ്കുകൾ സുപ്രീകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. എല്ലാ അടിസ്ഥാന സൗകര്യങ്ങളും സഹകരമ ബാങ്കുകളിലുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. കോർ ബാങ്കിങ് സൗകര്യം, ചെക്ക് ഡൈപ്പോസിറ്റ് ചെയ്യാനുള്ള സൗകര്യം, ഇന്‍റർനെറ്റ് ഇടപാടുകൾ തുടങ്ങി എല്ലാ സൗകര്യങ്ങളും സഹകരണ ബാങ്കുകളിലും ലഭ്യമാണ്. കള്ളപ്പണം കണ്ടെത്താൻ പ്രത്യേക സംവിധാനവും ഉദ്യോഗസ്ഥരും ഇവിടെയണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്. കേരളത്തിലെ 14 ജില്ലാ സഹകരണ ബാങ്കുകൾക്കുവേണ്ടി ഇടുക്കി ജില്ലാ സഹകരണബാങ്കാണ് സത്യവാങ്മൂലം സമർപ്പിച്ചത്.

നോട്ട് പിൻവലിച്ചതിന് പിന്നാലെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബാങ്കുകൾ സമർപ്പിച്ച ഹരജി പരിഗണിക്കവെ സഹകരണ ബാങ്കുകൾക്കെതിരെ രൂക്ഷമായ വിമർശമാണ് കേന്ദ്രം ഉന്നയിച്ചിരുന്നത്. സഹകരണബാങ്കുകൾക്ക് അടിസ്ഥാന സൗകര്യമില്ലെന്നും കള്ളപ്പണം കണ്ടുപിടിക്കാനുള്ള സൗകര്യമില്ലെന്നുമായിരുന്നു കേന്ദ്രത്തിന്‍റെ പ്രധാന ആരോപണങ്ങൾ.

റിസർവ് ബാങ്കിന്റെ നോ യുവര്‍ കസ്റ്റമര്‍ മാനദണ്ഡം അനുസരിച്ചാണ് കേരളത്തിലെ ജില്ലാ സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് നബാര്‍ഡ് നടത്തിയ പരിശേധനയില്‍ കണ്ടെത്തിയുട്ടുണ്ട്. നബാര്‍ഡിന്റെ റിപ്പോര്‍ട്ടും ഇന്ന് കോടതിയില്‍ ഹാജരാക്കി. മാത്രമല്ല, മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് നടപടി നേരിട്ട 13 വാണിജ്യ ബാങ്കുകള്‍ക്ക് റിസർവ് ബാങ്ക് പഴയ നോട്ട് ഉപയോഗിക്കാന്‍ അനുവാദം നല്‍കിയ കാര്യവും സഹകരണ ബാങ്കകളുടെ അഭിഭാഷകന്‍ കപില്‍ സിബല്‍ ഉന്നയിച്ചു.

റിസർവ് ബാങ്ക് തീരുമാനത്തിനെതിര കേരളത്തിലെ പതിനാല് ജില്ലാ സഹകരണബാങ്കുള്‍ക്ക് പുറമെ തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ സഹകരണബാങ്കുകളും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

Tags:    
News Summary - co-operative bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.