വൈദ്യുതി ബില്ലിന്‍റെ പണം വൈകുന്നു, പ്രകൃതിവാതക വിതരണം നിർത്തി ഡീലർമാരുടെ സമരം

ന്യൂഡൽഹി: പ്രകൃതിവാതകം (സി.എൻ.ജി) നിറക്കുന്നതിന് ഉപയോഗിക്കുന്ന വൈദ്യുതിയുടെ പണം മടക്കി നൽകുന്നത് മൊത്ത വിതരണക്കാരായ ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് (ഐ.ജി.പി) വൈകിപ്പിക്കുന്നതിനെതിരെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ പ്രകൃതിവാതക (സി.എൻ.ജി) ഡീലർമാരുടെ സമരം. പ്രതിഷേധ സമരത്തിന്‍റെ ഭാഗമായി സി.എൻ.ജി ഡീലർമാർ പ്രകൃതിവാതക വിതരണം നിർത്തിവെച്ചു.


രാവിലെ ആറിന് ആരംഭിച്ച സമരം രാത്രി 10 മണിക്ക് അവസാനിക്കും. പ്രകൃതിവാതക വിതരണം നിർത്തിവെച്ചത് തലസ്ഥാനത്തെ 250തോളം സി.എൻ.ജി പമ്പുകളെയും സാധാരണ ജനങ്ങളെയും പ്രതികൂലമായി ബാധിച്ചു.


പ്രകൃതിവാതകം നിറക്കുന്നതിന് വലിയ അളവിൽ വൈദ്യുതി ആവശ്യമാണ്. ഈ വൈദ്യുതി ഉപയോഗത്തിന്‍റെ പണം വൻകിട വിതരണക്കാരായ ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് ആണ് നൽകേണ്ടത്. ഐ.ജി.പിയുടെ നടപടി ഡീലർമാർക്ക് വലിയ സമ്മർദ്ദമാണ് നേരിടുന്നത്.


പ്രതിസന്ധി രൂക്ഷമായതോടെ പ്രശ്നപരിഹാരത്തിന് ഡൽഹി പെട്രോൾ ഡീലേഴ്സ് അസോസിയേഷന്‍റെ (ഡി.പി.ഡി.എ) നേതൃത്വത്തിൽ ചർച്ചകൾ നടന്നിരുന്നു. ഒരു മാസത്തിനുള്ളിൽ വൈദ്യുതി ബിൽ അടക്കാമെന്നാണ് ചർച്ചയിൽ ഐ.ജി.പി ഉറപ്പുനൽകിയത്.


എന്നാൽ, വൈദ്യൂതി ബിൽ പണം നൽകുന്നതിൽ നടപടി വൈകിയതോടെ പമ്പ് അടച്ചിടൽ സമരത്തിലേക്ക് ഡീലർമാർ കടക്കുകയായിരുന്നു. നിലവിൽ സി.എൻ.ജിയുടെ വില കിലോക്ക് 75.61 ആണ്.

Tags:    
News Summary - cngdealersprotest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.