ചീഫ് ജസ്റ്റിസിനെതിരെ പരാതി നൽകിയ യുവതിക്കെതിരായ വഞ്ചനാ കേസ് അവസാനിപ്പിച്ചു

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ പരാതി നൽകിയ യുവതിക്കെതിരായ വഞ്ചനാ കേസ് അവസാനിപ്പ ിച്ചു. നിയമനടപടിയുമായി മുന്നോട്ടുപോകാൻ പരാതിക്കാരന് താൽപര്യമില്ലെന്ന് അറിയിച്ച സാഹചര്യത്തിലാണ് ഡൽഹി പൊലീസ് കേസ് അവസാനിപ്പിച്ചുള്ള റിപ്പോർട്ട് കോടതിക്ക് നൽകിയത്.

ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് മനീഷ് ഖുറാന കേസ് അവസാനിപ്പിക്കാനുള്ള പൊലീസിന്‍റെ റിപ്പോർട്ട് സ്വീകരിച്ചു. 31കാരനായ നവീൻ കുമാർ എന്ന ഹരിയാന സ്വദേശിയാണ് യുവതിക്കെതിരേ വഞ്ചനക്കുറ്റത്തിന് പരാതി നൽകിയത്. സുപ്രീംകോടതിയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതി പണം വാങ്ങി വഞ്ചിച്ചെന്നായിരുന്നു പരാതി.

സുപ്രീംകോടതിയിലെ മുൻ ജീവനക്കാരിയായ യുവതി ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക പീഡന പരാതിയായിരുന്നു ഉന്നയിച്ചത്. സുപ്രീംകോടതി നിയോഗിച്ച അന്വേഷണ കമീഷൻ കഴിഞ്ഞ മെയ് മാസത്തിൽ ചീഫ് ജസ്റ്റിസിന് ക്ലീൻ ചിറ്റ് നൽകിയിരുന്നു. പരാതിക്ക് അടിസ്ഥാനമില്ലെന്നാണ് സമിതി കണ്ടെത്തിയത്.

Tags:    
News Summary - closes case against former SC staffer who complained against CJI Ranjan Gogoi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.