പ്രതിപക്ഷ പ്രതിഷേധത്തിനിടെ പൗരത്വ ഭേദഗതി ബിൽ ലോക്സഭയിൽ

ന്യൂ​ഡ​ൽ​ഹി: വ്യാ​പ​ക​ വി​മ​ർ​ശ​ന​ത്തി​നി​ടെ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ ലോ​ക്​​സ​ഭ​യി​ൽ അവതരിപ്പിക്കാൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്​ ഷാക്ക് അനുമതി. പ്രതിപക്ഷാംഗങ്ങൾ ചൂണ്ടിക്കാട്ടിയ പൗരത്വ ഭേദഗതി ബില്ലിലെ ന്യൂനതകൾ വോട്ടിനിട്ട് ലോക്സഭ തള്ളി. ബിൽ ന്യൂനപക്ഷങ്ങൾക്ക് എതിരല്ലെന്ന് അമിത് ഷാ പറഞ്ഞു. ബില്ലിന്‍റെ അവതരണാനുമതി തടസ്സപ്പെടുത്തുന്ന വാദങ്ങൾ പ്രതിപക്ഷം ശക്തമായി ഉന്നയിച്ചു. പ്രേമചന്ദ്രൻ, ഇ.ടി. മുഹമ്മദ് ബഷീർ തുടങ്ങിയവരും എതിർപ്പുന്നയിച്ചു.

മതം അടിസ്ഥാനമാക്കി പൗരത്വത്തിന് അർഹത നൽകുന്നത് രാജ്യത്തിന്‍റെ മതേതരത്വത്തിന് വിരുദ്ധമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ഭരണഘടനയുടെ ആർട്ടിക്കിൾ 14 തകർക്കുന്നതാണ് ബില്ലെന്നും രാജ്യത്തെ മു​സ്‌​ലിംകളെന്നും അല്ലാത്തവരെന്നും വിഭജിക്കുന്നതാണിതെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.

ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങളെ ഇല്ലാതാക്കുന്നതാണ് ബില്ലെന്ന് ശശി തരൂർ പറഞ്ഞു. പ്രത്യയശാസ്ത്രം, പ്രദേശം, ഭാഷ എന്നിവയുടെ പേരിൽ സ്വാതന്ത്ര്യ സമരത്തിൽ പോലും വിവേചനം ഉണ്ടായിട്ടില്ല. മതത്തിന്‍റെ പേരിൽ രാജ്യത്തെ വിഭജിക്കുകയാണെന്നും തരൂർ പറഞ്ഞു.

ബിൽ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പി.കെ. കുഞ്ഞാലിക്കുട്ടി നേരത്തെ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു.

ഒ​ന്നാം മോ​ദി സ​ർ​ക്കാ​റി​​​​​​​​​​​െൻറ കാ​ല​ത്ത്​ ലോ​ക്​​സ​ഭ പാ​സാ​ക്കി​യ വി​വാ​ദ ബി​ൽ പ്ര​തി​പ​ക്ഷം ഒ​ന്നി​ച്ചു​നി​ന്ന്​ എ​തി​ർ​ത്ത​തി​നാ​ൽ രാ​ജ്യ​സ​ഭ​യി​ൽ പാ​സാ​ക്കാ​ൻ ബി.​ജെ.​പി​ക്ക്​ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. സ​ർ​ക്കാ​ർ ന്യൂ​ന​പ​ക്ഷ​മാ​യ രാ​ജ്യ​സ​ഭ​യി​ലും ബി​ൽ പാ​സാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന ആ​ത്​​മ​വി​ശ്വാ​സ​ത്തി​ലാ​ണ്​ ര​ണ്ടാം ത​വ​ണയും ബില്ലുമായി മോ​ദി സ​ർ​ക്കാ​ർ വീ​ണ്ടും ലോ​ക്​​സ​ഭ​യി​ലെത്തിയത്.

രാ​ജ്യ​മൊ​ട്ടു​ക്കും പ്ര​തി​ഷേ​ധ​മു​യ​രു​ന്ന​തി​നി​ട​യി​ലാ​ണ്​ ആ​റു​ പ​തി​റ്റാ​ണ്ടാ​യി പി​ന്തു​ട​രു​ന്ന പൗ​ര​ത്വ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യു​ന്ന ബി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ലോ​ക്​​സ​ഭ​യു​ടെ ഇന്നത്തെ അ​ജ​ണ്ട​യി​ലു​ൾ​പ്പെ​ടു​ത്തി​യ​ത്.

ബില്ലിനെതിരെ അ​സം അ​ട​ക്ക​മു​ള്ള വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലടക്കം പ്രതിഷേധം നടക്കുകയാണ്. ബി​ൽ പാ​ർ​ല​മെന്‍റി​ൽ കൊ​ണ്ടു വ​രു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ നോ​ർ​ത്ത്​ ഇൗ​സ്​​റ്റ്​ സ്​​റ്റു​ഡ​ന്‍റ്സ്​ ഒാ​ർ​ഗ​നൈ​സേ​ഷ​ൻ നാളെ 11 ​മ​ണി​ക്കൂ​ർ ബ​ന്ദി​ന്​ ആ​ഹ്വാ​നം ന​ൽ​കി​യി​ട്ടു​ണ്ട്. അസമിൽ വ്യാപക പ്രതിഷേധം അരങ്ങേറി. സംസ്ഥാനത്ത് വിവിധ സംഘടനകൾ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Tags:    
News Summary - Citizenship Bill Parliament LIVE-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.