േകാവിഡ്​ പ്രതിരോധത്തിന്​ മുൻഗണന; പുതിയ കോൺഗ്രസ്​ പ്രസിഡന്‍റ്​ ഉടനില്ല,

ന്യൂഡൽഹി: പുതിയ കോൺഗ്രസ്​ പ്രസിഡൻറിനെ തെരഞ്ഞെടുക്കുന്ന നടപടി കോവിഡ്​ മഹാമാരി മുൻനിർത്തി അനിശ്​ചിതമായി നീട്ടി. കേരളം അടക്കം വിവിധ നിയമസഭ തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്കേറ്റ പരാജയം പരിശോധിച്ച്​ റിപ്പോർട്ടു നൽകാൻ പ്രത്യേക സമിതിയെ നിയോഗിച്ചു.

സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ നടന്ന കോൺഗ്രസ്​ പ്രവർത്തക സമിതി അംഗങ്ങളുടെ വീഡിയോ കോൺഫറൻസിലാണ്​ തീരുമാനം. ജൂണിനു മുമ്പ്​ എ.ഐ.സി.സി സമ്മേളനം വിളിക്കുന്നതടക്കമുള്ള കാര്യങ്ങൾ കോൺഗ്രസ്​ ജനുവരിയിൽ ആലോചിച്ചിരുന്നു. പാർട്ടിയിൽ ശക്​തമായ നേതൃത്വം വരണമെന്നും ഇളക്കി പ്രതിഷ്​ഠകൾ നടക്കണമെന്നും ഗുലാംനബി ആസാദി​െൻറ നേതൃത്വത്തിൽ 'വിമത' സംഘം ആവശ്യപ്പെട്ടതിനെ തുടർന്ന ചർച്ചയിലായിരുന്നു ഇത്തരമൊരു പ്ലാൻ.

എന്നാൽ നിലവിലെ സാഹചര്യത്തിൽ മഹാമാരി പ്രതിരോധത്തിനാണ്​ ശ്രദ്ധ നൽകേണ്ടതെന്ന്​ പ്രവർത്തക സമിതി തീരുമാനിച്ചു. പുതിയ പ്രസിഡൻറിനെ തെരഞ്ഞെടുക്കുന്നത്​ അടക്കമുള്ള പാർട്ടി പുനഃസംഘാടനത്തെച്ചൊല്ലി മുതിർന്ന നേതാക്കൾക്കിടയിൽ അഭിപ്രായ ഭിന്നത നിലനിൽക്കുകയുമാണ്​. കേരളത്തിലെയും മറ്റും തോൽവിയുടെ സാഹചര്യങ്ങൾ അതാതു സംസ്​ഥാനങ്ങളിലെ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിമാർ വിശദീകരിച്ചു.

തെരഞ്ഞെടുപ്പിൽ നേരിട്ട ഗുരുതരമായ തിരിച്ചടികൾ ഗൗരവപൂർവം കാണണമെന്നും പാർട്ടി സംവിധാനം ചിട്ടപ്പെടുത്തണമെന്നും സോണിയഗാന്ധി പറഞ്ഞു. കേരളം അടക്കം നിയമസഭ തെരഞ്ഞെടുപ്പു നടന്ന സംസ്​ഥാനങ്ങളിലെ മുതിർന്ന നേതാക്കൾ കോൺഗ്രസി​െൻറ പ്രകടനത്തെക്കുറിച്ച്​ കാര്യങ്ങൾ തുറന്നു വിശദീകരിക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.

പ്രതീക്ഷകളേക്കാൾ വളരെ താഴ്​ന്ന പ്രകടനം മാത്രം കോൺഗ്രസിന്​ കാഴ്​ചവെക്കാൻ കഴിഞ്ഞതി​െൻറ കാരണങ്ങൾ വ്യക്​തമാക്കണം. പാർട്ടിയിൽ കാര്യങ്ങൾ ചിട്ടപ്പെടുത്തേണ്ടതുണ്ടെന്നാണ്​ ഈ ഫലങ്ങൾ പച്ചയായി പറഞ്ഞു തരുന്നത്​. അങ്ങേ​യറ്റം നിരാശയുണ്ടെന്നൊക്കെ പറയുന്നതു കൊണ്ടായില്ലെന്നും സോണിയ പറഞ്ഞു. 

Tags:    
News Summary - Citing Covid-19, Congress puts off party president election for third time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.