കശ്മീർ: പാക് നിലപാടിന് പ്രാധാന്യം നൽകുന്നു -ചൈന

ബീജിങ്: കശ്മീർ വിഷയത്തിൽ പാകിസ്താന്‍റെ നിലപാടിന് പ്രാധാന്യം കൽപ്പിക്കുന്നതായി ചൈന. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കുമെന്നാണു കരുതുന്നതെന്നും ചൈനീസ് ഉപവിദേശകാര്യമന്ത്രി ല്യൂ സെഹ്മിൻ പറഞ്ഞു.

ചൈനയുടെ പാകിസ്താൻ പ്രതിനിധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.കശ്മീരിലെ പ്രശ്നങ്ങൾക്കു ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. അതു പരിഹരിക്കണമെങ്കിൽ ചർച്ചകൾ ആവശ്യമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞുതീർക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

യുഎന്നിലെ പാക് നിലപാടിനു ചൈനയുടെ പിന്തുണയില്ലെന്ന് ബീജിങ് വ്യക്തമാക്കിയതിനു പിന്നാലെയാണ് ഉപവിദേശകാര്യമന്ത്രി നിലപാടു മാറ്റിയത്

 

Tags:    
News Summary - China Says 'Attaches Importance' To Pak's Kashmir Stand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.