യു.പിയിൽ വനിതാ ശിശുക്ഷേമ ഉദ്യോഗസ്ഥക്ക് നേരെ​ വിദ്യാര്‍ഥികളുടെ കൈയേറ്റം

റായ്ബറേലി: ഉത്തർപ്രദേശിൽ വനിതാ ശിശുക്ഷേമ ഉദ്യോഗസ്ഥക്ക് നേരെ​ വിദ്യാര്‍ഥികളുടെ കൈയേറ്റം. റായ്ബറേലി ജില്ലയില െ ഗാന്ധി സേവാ നികേതൻ ആശ്രമത്തിലെ മമത ദുബെ എന്ന വനിതാ ശിശുക്ഷേമ ഉദ്യോഗസ്ഥയെ ആണ്​ വിദ്യാർഥികൾ ആക്രമിച്ചത്​. മമതയ െ കൈയേറ്റം ചെയ്യുന്നതി​​െൻറ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്​. ആശ്രമം മാനേജ്മ​െൻറി​​െൻറ നിർദേശപ ്രകാരമാണ്​ വിദ്യാർഥികൾ തന്നെ അധിക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്തതെന്ന് ഉദ്യോഗസ്ഥ ആരോപിച്ചു.

‘‘ഞാൻ ഗാന്ധി സേവ നികേതൻ ആശ്രമത്തിൽ ജോലി ചെയ്യുന്നു. സ്ഥാപനത്തി​​െൻറ മാനേജർ എന്നെ മർദ്ദിക്കാനും അധിക്ഷേപിക്കാനും വിദ്യാർഥികളെ പ്രകോപിപ്പിച്ചു. അവര്‍ എന്നെ കസേരയെടുത്ത് അടിക്കുകയും അസഭ്യം പറയുകയും ചെയ്തു. ജില്ലാ മജിസ്‌ട്രേറ്റിന് പരാതി നൽകാനെത്തിയതാണ്​ ഞാൻ’’ -മമത ദുബെ പറഞ്ഞു. ആശ്രമത്തിലെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞ ആക്രമണ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ആശ്രമത്തിലെ മാനേജ്മ​െൻറ്​ കുറച്ചു കാലമായി തന്നെ ബുദ്ധിമുട്ടിക്കുകയാണെന്ന് മമത പറഞ്ഞു. രണ്ട് ദിവസം വിദ്യാർഥികളില്‍ ചിലർ തന്നെ ശുചിമുറിക്കകത്തിട്ട്​ വാതിലടച്ചിരുന്നു. അധികാരികളോട് ഇതേക്കുറിച്ച് പറഞ്ഞപ്പോൾ കുട്ടികൾക്ക് ഇഷ്ടമുള്ളത് അവര്‍ ചെയ്യുമെന്നാണ് മറുപടി നല്‍കിയത്. ഇതിന് രണ്ട് ദിവസത്തിന് ശേഷം താൻ ആശ്രമത്തില്‍ ചെന്നപ്പോഴാണ് കുട്ടികള്‍ കൂട്ടംചേര്‍ന്ന് മർദ്ദിച്ചതെന്നും മമത പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - A child welfare official, Mamata Dubey, was thrashed by students at Gandhi Sewa Niketan in Raebareli -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.