പ്രധാനമന്ത്രിയോട്​ രാജ്യത്തെ ദരിദ്രരെ കുറിച്ചും ചിന്തിക്കാൻ പറയൂ - ചിദംബരം

ന്യൂഡൽഹി: കോവിഡ്​ വൈറസ് വ്യാപനം മൂലമുണ്ടായ പ്രതിസന്ധിക്കിടെ രാജ്യത്തെ ദരിദ്രരുടെ ഉപജീവനമാർഗത്തെ കുറിച്ചു ം ചിന്തിക്കണമെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഓർ​മ്മപ്പെടുത്തി​ മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി . ചിദംബരം. ജീവൻ എന്നതുപോലെ പ്രധാനമാണ്​ ദിരിദ്രരുടെ ഉപജീവന മാർഗമെന്നത്​ പ്രധാനമന്ത്രിക്ക്​ പറഞ്ഞുകൊടുക്കണ മെന്ന്​ ചിദംബരം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരായ ക്യാപ്​റ്റൻ അമരീന്ദർ സിങ്​, അശോക്​ ഗെഹ്​ലോട്ട്​, ഉദ്ദവ്​ താക്കറെ, എൻ. നാരായണസ്വാമി, ഭൂപേന്ദ്ര സിങ്​ ഭാഘേൽ, ഇ. പളനിസ്വാമി എന്നിവരെ ടാഗ്​ ചെയ്​തുകൊണ്ടാണ്​ ചിദംബരത്തി​​െൻറ ട്വീറ്റ്​.

രാജ്യം കൊറോണ വൈറസ് ഭീഷണിക്കെതിരെ പോരാടുമ്പോൾ ദരിദ്രർക്കുവേണ്ടിയും സർക്കാർ പ്രവർത്തിക്കണമെന്ന് ചിദംബരം പറഞ്ഞു. കോവിഡ്19 വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധി ദരിദ്രരെ ബാധിക്കുന്നതായും കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ക്​ഡൗൺ മൂലം നിരവധി പേർക്ക്​ ജോലി നഷ്ടപ്പെട്ടതായും ചിദംബരം ട്വിറ്ററിൽ കുറിച്ചു.

‘‘കഴിഞ്ഞ 18 ദിവസത്തിനുള്ളിൽ ദരിദ്രർക്ക് അവരുടെ തൊഴിലോ സ്വയം തൊഴിലോ നഷ്ടപ്പെട്ടു. അവരുടെ തുച്ഛമായ സമ്പാദ്യം തീർന്നു. പലരും ഭക്ഷണത്തിനായി വരിയിൽ നിൽക്കുന്നു. അവർക്ക് വിശന്ന് വലയുന്നത്​ കാണാൻ സംസ്ഥാനങ്ങൾക്ക്​ കഴിയുമോ?‘‘- ചിദംബരം ട്വീറ്റ്​ ചെയ്​തു.


പാവപ്പെട്ട കുടുംബങ്ങൾക്ക്​ പണം നൽകാൻ മുഖ്യമന്ത്രിമാർ ആവശ്യപ്പെടണം. ദിരിദ്രരെ കുറിച്ച്​ പുനർവിചിന്തനം ചെയ്യൂ എന്നത്​ ഐക്യകണ്​ഠേനയുള്ള ആവശ്യമാകണമെന്നും ചിദംബരം ട്വിറ്ററിൽ ക​ുറിച്ചു.

രാജ്യത്ത്​ പ്രഖ്യാപിച്ച ലോക്ക്​ഡൗൺ നീക്കുന്നതുമായി ബന്ധപ്പെട്ട്​ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ വിഡിയോ കോൺഫറൻസിങ്​ യോഗം വിളിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്​ ചിദംബരത്തിൻെറ പ്രതികരണം.

Tags:    
News Summary - Chidambaram ask Centre to ‘remonetise the poor’ - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.