ഛത്തി​സ്ഗ​ഢി​ൽ തെരഞ്ഞെടുപ്പിനിടെ നക്സൽ ബോംബാക്രമണം; സി.ആർ.പി.എഫ് കമാൻഡോയ്ക്ക് പരിക്കേറ്റു

റായ്പൂർ: ഛത്തി​സ്ഗ​ഢി​ൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. കനത്ത സുരക്ഷ കാവലിൽ നടക്കുന്ന തെരഞ്ഞെടുപ്പിനിടെ നടന്ന സ്ഫോടനത്തിൽ സി.ആർ.പി.എഫ് കമാൻഡോയ്ക്ക് പരിക്കേറ്റു.

സുക്മ ജില്ലയിൽ നക്സലൈറ്റുകൾ നടത്തിയ ഐ.ഇ.ഡി സ്ഫോടനത്തിലാണ് പരിക്കേറ്റത്. കോബ്ര 206-ഉം സി.ആർ.പി.എഫ് ഉദ്യോഗസ്ഥരും തോണ്ടമാർകയിൽ നിന്ന് എൽമഗുണ്ട ഗ്രാമത്തിലേക്ക് പോകുമ്പോഴാണ് സംഭവം. പട്രോളിംഗിനിടെ നക്സലുകൾ സ്ഥാപിച്ച ഐ.ഇ.ഡിയിൽ ചവിട്ടിയതോടെയാണ് സ്ഫോടനം ഉണ്ടായത്.  പൊലീസിന്റെയും അർധസൈനിക വിഭാഗത്തിന്റെയും വലയത്തിൽ, നക്‌സലൈറ്റ് ബാധിത ബസ്തർ ഡിവിഷനിലെ സീറ്റുകളിൽ കനത്ത കാവൽ ഏർപ്പെടുത്തി.

ആദ്യഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന 20 നിയമസഭാ മണ്ഡലങ്ങളിൽ 10 എണ്ണത്തിലും രാവിലെ ഏഴു മണിക്കാണ് പോളിങ് ആരംഭിച്ചത്. ഉച്ചകഴിഞ്ഞ് മൂന്നിന് സമാപിക്കും.

ബാക്കിയുള്ള 10 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് രാവിലെ എട്ടു മണിക്ക് ആരംഭിച്ച് വൈകുന്നേരം അഞ്ചു മണിക്ക് അവസാനിക്കും. ആകെയുള്ള 90 നിയമസഭാ സീറ്റുകളിൽ 20 എണ്ണത്തിൽ ആദ്യഘട്ടത്തിൽ 25 വനിതകൾ ഉൾപ്പെടെ 223 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.

ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത് പ്ര​ധാ​ന​മാ​യും ന​ക്സ​ൽ സ്വാ​ധീ​ന മേ​ഖ​ല​ക​ളി​ൽ. സു​ക്​​മ, ദ​ന്തേ​വാ​ഡ, ബി​ജാ​പു​ർ, നാ​രാ​യ​ൺ​പു​ർ ജി​ല്ല​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ബ​സ്ത​ർ മേ​ഖ​ല​യി​ലെ 12 മ​ണ്ഡ​ല​ങ്ങ​ളും ന​ക്സ​ൽ സ്വാ​ധീ​ന പ്ര​ദേ​ശ​ങ്ങ​ളാ​ണ്. മു​ൻ മു​ഖ്യ​മ​ന്ത്രി​യും ബി.​ജെ.​പി നേ​താ​വു​മാ​യ ര​മ​ൺ​സി​ങ് മ​ത്സ​രി​ക്കു​ന്ന രാ​ജ്ന​ന്ദ്ഗാ​വ്, നി​യ​മ​മ​ന്ത്രി​യും ഏ​ക മു​സ്‍ലിം സ്ഥാ​നാ​ർ​ഥി​യു​മാ​യ മു​ഹ​മ്മ​ദ് അ​ക്ബ​ർ മ​ത്സ​രി​ക്കു​ന്ന ക​വ​ധ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ബാ​ക്കി എ​ട്ട് മ​ണ്ഡ​ല​ങ്ങ​ൾ.

2018ൽ ​ഭ​ര​ണ​ത്തി​ലേ​റാ​ൻ കോ​ൺ​ഗ്ര​സി​ന് ബ​സ്ത​ർ ​മേ​ഖ​ല​യി​ൽ​നി​ന്ന് വ​ലി​യ പി​ന്തു​ണ​യാ​ണ് ല​ഭി​ച്ച​ത്. ഭൂ​രി​പ​ക്ഷം ആ​ദി​വാ​സി​ക​ളു​ള്ള മ​ണ്ഡ​ല​ത്തി​ൽ 12ൽ 11 ​സീ​റ്റും കോ​ൺ​ഗ്ര​സി​ന് നേ​ടാ​നാ​യി. പി​ന്നീ​ട് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ഷ്ട​മാ​യ സീ​റ്റും തി​രി​ച്ചു​പി​ടി​ച്ച് കോ​ൺ​ഗ്ര​സ് ബ​സ്ത​ർ തൂ​ത്തു​വാ​രി. ബ​സ്ത​റി​ന് പു​റ​മെ​യു​ള്ള എ​ട്ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ ഏ​ഴും കോ​ൺ​ഗ്ര​സി​ന് ത​ന്നെ​യാ​ണ് ല​ഭി​ച്ച​ത്.

ഇ​ക്കു​റി ബ​സ്ത​റി​ലെ 12ൽ ​എ​ട്ടു സീ​റ്റു​ക​ളി​ൽ കോ​ൺ​ഗ്ര​സി​ന് ഉ​റ​ച്ച വി​ജ​യ പ്ര​തീ​ക്ഷ​യു​ണ്ട്. ദ​ന്തേ​വാ​ഡ, അ​ന​ന്ത്ഗ​ഡ്, നാ​രാ​യ​ൺ​പു​ർ, കാ​ങ്ക​ർ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് വി​ജ​യ സാ​ധ്യ​ത​ക്കു​റ​വ് ക​ൽ​പ്പി​ക്കു​ന്ന​ത്. ദ​ന്തേ​വാ​ഡ​യി​ലും കാ​ങ്ക​റി​ലും അ​ന​ന്ത്ഗ​ഡി​ലും വി​ജ​യ​പ്ര​തീ​ക്ഷ​ക്ക് മ​ങ്ങ​ലേ​ൽ​പി​ക്കു​ന്ന​ത് പാ​ർ​ട്ടി​ക്കു​ള്ളി​ലെ ഉ​ൾ​പ്പോ​രാ​ണ്. ആ​ദി​വാ​സി മ​ത​പ​രി​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​ർ​ഗീ​യ പ്ര​ചാ​ര​ണം ബി.​ജെ.​പി മു​ത​ലെ​ടു​ക്കു​ന്ന​തും മ​ത​പ​രി​വ​ർ​ത്തി​ത ആ​ദി​വാ​സി​യെ സി.​പി.​ഐ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തു​മാ​ണ് നാ​ര​യ​ൺ​പു​രി​ലു​ണ്ടാ​യ പ്ര​തി​സ​ന്ധി.

മ​ന്ത്രി ക​വാ​സി ല​ക്മ മ​ത്സ​രി​ക്കു​ന്ന സു​കു​മ​യി​ൽ കോ​ൺ​ഗ്ര​സ്, ബി.​ജെ.​പി, സി.​പി.​ഐ ത്രി​കോ​ണ മ​ത്സ​ര​മാ​ണ് ന​ട​ക്കു​ന്ന​തെ​ങ്കി​ലും കോ​ൺ​ഗ്രി​നാ​ണ് മു​ൻ​തൂ​ക്കം.

ബ​സ്ത​റി​ന് പു​റ​ത്തു​ള്ള എ​ട്ടു സീ​റ്റു​ക​ളി​ൽ ര​മ​ൺ​സി​ങ് മ​ത്സ​രി​ക്കു​ന്ന രാ​ജ്ന​ന്ദ്ഗാ​വി​ൽ ക​ടു​ത്ത മ​ത്സ​ര​മാ​ണെ​ങ്കി​ലും ബി.​ജെ.​പി​ക്കാ​ണ് മു​ൻ​തൂ​ക്കം. മു​ഹ​മ്മ​ദ് അ​ക്ബ​ർ മ​ത്സ​രി​ക്കു​ന്ന 95 ശ​ത​മാ​നം ഹി​ന്ദു ജ​ന​സം​ഖ്യ​യു​ള്ള ക​വ​ധ​യി​ൽ യു.​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ​ത്തി വ​ർ​ഗീ​യ​ത ആ​ളി​ക്ക​ത്തി​ച്ചി​ട്ടു​ണ്ട്. എ​ങ്കി​ലും ​അ​ക്ബ​റി​ന്റെ ജ​ന​കീ​യ​ത​യി​ൽ വി​ജ​യി​ച്ച് ക​യ​റാ​നാ​കു​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് വി​ല​യി​രു​ത്ത​ൽ.

Tags:    
News Summary - Chhattisgarh polls: Voting begins; CRPF commando injured in blast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.