ചെന്നൈ: വാണിജ്യ ഉപയോഗത്തിനായുള്ള പാചക വാതക സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമായ നിലയിൽ ആശ്വാസ നടപടികളുമായി തമിഴ്നാട് സർക്കാർ. പ്രത്യേക സാഹചര്യത്തിൽ മിക്ക ചായക്കടകളിലും ഹോട്ടലുകളിലും മറ്റും വൈദ്യുതി അടുപ്പുകളാണ് ഉപയോഗിക്കുന്നത്. ഇത്തരം സ്ഥാപനങ്ങൾക്ക് വൈദ്യുതി നിരക്കിൽ ഇളവ് നൽകാനാണ് സർക്കാർ തീരുമാനം.
ഇതനുസരിച്ച് ഒരു യൂനിറ്റിന് രണ്ടുരൂപ വീതം ഇളവ് നൽകും. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗമാണ് തീരുമാനമെടുത്തത്. പാചക വാതക സിലിണ്ടറുകളുടെ വിതരണം സാധാരണ നിലയിലാവുന്നതുവരെയുള്ള കാലയളവിലാണ് ഈ സഹായം ലഭ്യമാക്കുക. ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്ക് വൈദ്യുതി അടുപ്പുകൾ വാങ്ങുന്നതിന് 3.05 ലക്ഷം രൂപ വായ്പ നൽകും. ഇതിൽ 25 ശതമാനം സബ്സിഡിയായിരിക്കും. ഇവർക്കും വൈദ്യുതി നിരക്ക് ഇനത്തിൽ ഇളവുകൾ അനുവദിക്കും. ഇതോടൊപ്പം മണ്ണെണ്ണ വിതരണം കാര്യക്ഷമമാക്കാനും ഉഴവർ ചന്തകളുടെ പ്രവർത്തനം സജീവമാക്കാനും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.