Posted On
date_range Updated On
date_range കർഷകരുടെ ഭൂമി ഏറ്റെടുക്കാം; സേലം-ചെന്നൈ എക്സ്പ്രസ് ഹൈവേക്ക് സുപ്രീംകോടതിയുടെ പച്ചകൊടി
ന്യൂഡൽഹി: സേലം-ചെന്നൈ എകസ്പ്രസ് ഹൈവേക്ക് സുപ്രീംകോടതിയുടെ പച്ചകൊടി. പദ്ധതിക്കായി കൃഷി ഭൂമി ഏറ്റെടുക്കാൻ സുപ്രീംകോടതി അനുമതി നൽകി. നേരത്തെ കർഷകരുടെ പ്രതിഷേധത്തെ തുടർന്ന് പദ്ധതി താൽക്കാലികമായി നിർത്തിവെച്ചിരുന്നു.
10,000 കോടി ചെലവിലാണ് സേലം-ചെന്നൈ എക്സ്പ്രസ് ഹൈവേ പദ്ധതി നടപ്പാക്കുന്നത്. ഇതിനെതിരെ മദ്രാസ് ഹൈകോടതിയിൽ ഹരജി വരികയും നിർമാണ പ്രവർത്തനങ്ങൾ നിർത്താൻ കോടതിയിൽ നിന്ന് ഉത്തരവ് ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിനെതിരെ ദേശീയ പാത അതോറിറ്റിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
277 കി.മീറ്റർ ദുരത്തിൽ സേലത്ത് നിന്ന് ചെന്നൈ വരെ എട്ട് വരി പാതയാണ് ഒരുങ്ങുന്നത്. എക്സ്പ്രസ് ഹൈവേ വരുന്നതോടെ സേലം-ചെന്നൈ യാത്രസമയം മൂന്ന് മണിക്കൂറായി കുറയും. നിലവിൽ ഇത് ആറ് മണിക്കൂറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.