ഓണത്തിനടക്കം പ്രദേശിക നിയന്ത്രണങ്ങൾ ഏർ​പ്പെടുത്താൻ സംസ്​ഥാനങ്ങൾക്ക്​ കേന്ദ്ര നിർദേശം

ന്യൂഡൽഹി: മൂന്നാം തരംഗ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഓണം, മുഹറം, ജന്മാഷ്​ടമി, ഗണേഷ ചതുർഥി, ദുർഗ പൂജ എന്നീ ആഘോഷങ്ങൾക്ക്​ പ്രാദേശിക തലത്തിൽ നിയന്ത്രണങ്ങൾ ഏർ​പ്പെടുത്താൻ കേന്ദ്ര സർക്കാർ സംസ്​ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി.

ആഘോഷ ചടങ്ങുകൾക്കിടെ ഉണ്ടാകാൻ സാധ്യതയുള്ള ഒത്തുചേരലുകൾ കോവിഡ്​ വ്യാപനം കൂട്ടാൻ സാധ്യതയുണ്ടെന്ന്​ ഐ.സി.എം.ആറും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ്​ നൽകിയിരുന്നു. ഇതിന്‍റെ അടിസ്​ഥാനത്തിലാണ്​ ദേശീയ ആരോഗ്യ സെക്രട്ടറി രാജേഷ്​ ഭൂഷൺ ചീഫ്​ സെക്രട്ടറിമാർക്ക്​ കത്തയച്ചത്​.

കഴിഞ്ഞ മാസം കോവിഡ്​ കേസുകൾ കുറ​െഞ്ഞങ്കിലും കേരളമടക്കമുള്ള സംസ്​ഥാനങ്ങളിലെ കണക്കുകൾ ആശാവഹമല്ല. ഇതിനാൽ ജൂൺ 29ന്​ പുറപ്പെടുവിച്ച കേന്ദ്ര നിർദേശങ്ങൾ സംസ്​ഥാനങ്ങൾ കർ​ശനമായി പാലിക്കണമെന്ന്​ കത്തിൽ ആവശ്യപ്പെട്ടു.

'വരാനിരിക്കുന്ന ഉത്സവങ്ങളായ മുഹറം (ഓഗസ്റ്റ് 19), ഓണം (ആഗസ്റ്റ് 21), ജന്മാഷ്ടമി (ആഗസ്റ്റ് 30), ഗണേഷ് ചതുർഥി (സെപ്റ്റംബർ 10), ദുർഗ പൂജ (ഒക്ടോബർ 5-15) എന്നിവയിൽ പൊതു ഒത്തുചേരലുകൾ പ്രതീക്ഷിക്കുന്നു. ഈ ഉത്സവങ്ങൾക്കിടെ പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും ഒത്തുചേരലുകൾ തടയുന്നതും സംസ്ഥാനങ്ങൾ സജീവമായി പരിഗണിക്കണമെന്ന് നിർദ്ദേശിക്കുന്നു' -ഭൂഷൺ കത്തിൽ എഴുതി.

രാജ്യത്തെ കോവിഡ് 'ആർ-വാല്യു' ഒന്നിന് മുകളിലേക്ക് ഉയരുന്നതിൽ കേന്ദ്ര സർക്കാർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. വൈറസിന്‍റെ വ്യാപനം മനസിലാക്കാനുള്ള സൂചകമാണ് ആർ-വാല്യു (ആർ-ഫാക്ടർ). ഒരാളിൽ നിന്ന് എത്രപേരിലേക്കാണ് അസുഖം പകരുന്നത് എന്നാണ് ആർ-വാല്യു സൂചിപ്പിക്കുന്നത്.

മേയ് ഏഴിന് ശേഷം ഒന്നിന് താഴേക്ക് പോയ ആർ-വാല്യു ജൂലൈ 27ന് ഒന്നിന് മുകളിലെത്തിയിരുന്നു. ആർ-വാല്യു കൂടുന്നത് വൈറസിന്‍റെ വ്യാപനം വർധിക്കുന്നതിന്‍റെ ലക്ഷണമാണ്.രണ്ടാം തരംഗ വ്യാപനം കുറഞ്ഞ ശേഷം ആദ്യമായാണ് ജൂലൈ 27ന് ആർ-വാല്യു ഒന്നിലെത്തിയതെന്ന് ചെന്നൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസിലെ കംപ്യൂട്ടേഷനൽ ബയോളജി പ്രഫസർ സിതാഭ്ര സിൻഹ പറയുന്നു.

കേരളം (10), മഹാരാഷ്​​്ട്ര (3), മണിപ്പൂർ (2), അരുണാചൽ പ്രദേശ്​ (1), മേഘാലയ (1), മിസോറാം (1) എന്നിങ്ങനെ ആറ്​ സംസ്​ഥാനങ്ങളിലായി 18 ജില്ലകളിൽ കഴിഞ്ഞ നാലാഴ്ചയായി പ്രതിദിന കോവിഡ്​ കേസുകൾ ഉയരുകയാണ്​.

Tags:    
News Summary - centre's advise states to consider imposing local restrictions for upcoming festivals including onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.