ന്യൂഡൽഹി: പുതിയ വിവിപാറ്റ് മെഷീനുകൾ വാങ്ങുന്നതിന് 3000 കോടി രൂപ നീക്കിവെക്കാൻ കേന്ദ്രം അനുമതി നൽകി. ഇലക് ട്രോണിക് വോട്ടിങ്ങ് മെഷീനിൽ രേഖെപ്പടുത്തുന്ന ഒാരോ വോട്ടും അതത്ചിഹ്നത്തിൽ തന്നെയാണ് കാസ്റ്റ് ചെയ്യപ്പെട്ടതെന്ന് ഉറപ്പിക്കുന്നതിന് പേപ്പർ രസീത് നൽകുന്ന യന്ത്രമാണ്വിവിപാറ്റ്.
ഇക്കഴിഞ്ഞ യു.പി ഇലക്ഷനിലെ ബി.ജെ.പിയുടെ വൻ വിജയത്തെ തുടർന്ന്വിവിധ കക്ഷികൾ ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനിൽ സംശയം ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടീങ്ങ് മെഷീനിൽ കൃത്രിമം കാട്ടിയെന്നും അതിനാൽ ബദൽ സംവിധാനം ഏർപ്പെടുത്തണമെന്നും ആവശ്യെപ്പട്ട് പ്രതിപക്ഷ കക്ഷികൾ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമീഷെൻറ നിർദേശത്തെ തുടർന്നാണ്വിവിപാറ്റ്മെഷീനായി തുക മാറ്റിവെക്കാൻ കേന്ദ്രം നിർബന്ധിതരായത്.
തെരഞ്ഞെടുപ്പിൽ വിവിപാറ്റ് മെഷീൻ ഉപയോഗിക്കണമെന്നും അല്ലെങ്കിൽ ബാലറ്റ് പേപ്പറിലേക്ക് തിരികെ പോകണമെന്നും ആവശ്യപ്പെട്ട് ബി.എസ്.പി സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു. 2019ലെ പൊതു തെരഞ്ഞെടുപ്പിൽ വിവിപാറ്റ് ഉപയോഗിക്കാനാണ് കോടതി നിർദ്ദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.