പോളിങ് കഴിഞ്ഞ് രണ്ടു മാസംകൂടി കേന്ദ്ര സേന ബംഗാളിൽ -അമിത് ഷാ

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം 60 ദി​വ​സം​കൂ​ടി കേ​ന്ദ്ര സേ​ന പ​ശ്ചി​മ ബം​ഗാ​ളി​ൽ തു​ട​രു​​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ. ​അ​വ​സാ​ന ഘ​ട്ട വോ​ട്ടെ​ടു​പ്പി​ൽ ‘ദീ​ദി​യു​ടെ ഗു​ണ്ട​ക​ളെ’ ഭ​യ​പ്പെ​ടാ​തെ ജ​ന​ങ്ങ​ൾ വോ​ട്ട് ചെ​യ്യ​ണ​മെ​ന്നും ഷാ ​പ​റ​ഞ്ഞു.

ഏ​പ്രി​ൽ 29ന് ​അ​വ​സാ​ന ഘ​ട്ട വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന ബെ​ഹാ​ല​യി​ൽ റോ​ഡ് ഷോ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ ശേ​ഷം ജ​ന​ക്കൂ​ട്ട​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വെ​യാ​ണ് ഷാ ​ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

294 അം​ഗ നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള ആ​ദ്യ​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ൽ 23ന് ​ന​ട​ന്നു. എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന പോ​ളി​ങ് ആ​യ 93 ശ​ത​മാ​നം ഇ​തി​ൽ രേ​ഖ​പ്പെ​ടു​ത്തി. മേ​യ് 4നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

ബംഗാൾ ഡി.ജി.പിയുടെ കാലാവധി ആറ് മാസത്തേക്ക് നീട്ടി കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ ബം​ഗാ​ൾ ഡി.​ജി.​പി​യും ഐ.​ജി​യു​മാ​യ സി​ദ്ദ്നാ​ഥ് ഗു​പ്ത​യു​ടെ സേ​വ​നം ആ​റു മാ​സ​ത്തേ​ക്കു​കൂ​ടി നീ​ട്ടി കേ​ന്ദ്രം.ഏ​പ്രി​ൽ 30ന് ​വി​ര​മി​ക്കേ​ണ്ട ഗു​പ്ത​യു​ടെ കാ​ലാ​വ​ധി പൊ​തു​താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി നീ​ട്ടി​യ​ത​റി​യി​ച്ച് കേ​ന്ദ്രം ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.

1992 ഐ.​പി.​എ​സ് ബാ​ച്ചി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ഗു​പ്ത. ത​ൽ​സ്ഥാ​ന​ത്തു​നി​ന്ന് പീ​യു​ഷ് പാ​ണ്ഡെ​യെ നീ​ക്കി മാ​ർ​ച്ച് 16നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ സം​സ്ഥാ​ന ഡി.​ജി.​പി​യും ഐ.​ജി​യു​മാ​യി ഇ​ദ്ദേ​ഹ​ത്തെ നി​യ​മി​ച്ച​ത്.

Tags:    
News Summary - Central forces will remain in Bengal for two more months after polling: Amit Shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.