മോദി സർക്കാറിന് ഇസ്രായേലിനോട് അന്ധമായ ആരാധന -കോൺഗ്രസ്

ന്യൂ​ഡ​ൽ​ഹി: മോ​ദി സ​ർ​ക്കാ​ർ ഇ​സ്രാ​യേ​ലി​നോ​ട് അ​ന്ധ​മാ​യ ആ​രാ​ധ​ന​യാ​ണ് പു​ല​ർ​ത്തു​ന്ന​തെ​ന്ന് കോ​ൺ​ഗ്ര​സ്. ഇ​സ്രാ​യേ​ലി​നോ​ടു​ള്ള നി​രു​പാ​ധി​ക പി​ന്തു​ണ മോ​ദി പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ ഇ​ട​യി​ല്ലെ​ങ്കി​ലും ദേ​ശീ​യ താ​ൽ​പ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ സ​ന്തു​ലി​ത​മാ​യ സ​മീ​പ​നം പു​ല​ർ​ത്തേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്നും കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്റാം ര​മേ​ശ് എ​ക്സി​ൽ കു​റി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി ഇ​സ്രാ​യേ​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധം ആ​രം​ഭി​ച്ച​ത്. സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​കി​സ്താ​ൻ ന​യ​ത​ന്ത്ര​ത​ല​ത്തി​ൽ കൂ​ടു​ത​ൽ സ്വാ​ധീ​ന​ശേ​ഷി നേ​ടി. 2008ലെ ​മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് ഇ​ന്ത്യ വി​ജ​യ​ക​ര​മാ​യി ഒ​റ്റ​പ്പെ​ടു​ത്തിയ പാ​കി​സ്താ​ൻ മേ​ഖ​ലാ​ത​ല​ത്തി​ലും ആ​ഗോ​ള​ത​ല​ത്തി​ലു​മു​ള്ള സ്വാ​ധീ​നം ശ​ക്തി​പ്പെ​ടു​ത്തി. അ​വ​രു​ടെ ചൈ​ന​യോ​ടു​ള്ള അ​ടു​പ്പം ശ​ക്തി പ്രാ​പി​ക്കു​ന്ന​തും കൂ​ടി ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ ഇ​ന്ത്യ​യു​ടെ വി​ദേ​ശ ന​യ​ത്തി​ന് വെ​ല്ലു​വി​ളി​യാ​വു​മെ​ന്നും ജ​യ്റാം ര​മേ​ശ് പ​റ​ഞ്ഞു.

ഹു​ർ​മു​സ് ക​ട​ലി​ടു​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​തെ തു​റ​ക്കു​ന്ന​ത് ഇ​ന്ത്യ​ക്ക് വ​ലി​യ ആ​ശ്വാ​സം ന​ൽ​കു​മെ​ങ്കി​ലും അ​ടി​സ്ഥാ​ന​ പ്ര​തി​സ​ന്ധി​ക​ൾ​ക്ക് പ​രി​ഹാ​ര​മാ​കി​ല്ല. ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ൾ യു​ദ്ധ​ത്തി​ന് മു​മ്പു​ത​ന്നെ തു​ട​ങ്ങി​യ​താ​ണെ​ന്നും മോ​ദി സ​ർ​ക്കാ​റി​ന്റെ പ​രാ​ജ​യ​ങ്ങ​ളാ​ണ് കാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

Tags:    
News Summary - Congress Slams Modi Government, Accuses It of “Blind Devotion” to Israel Over West Asia Policy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.