ലഖ്നോ: അയോധ്യയിൽ രാമക്ഷേത്രം നിർമിച്ചതുമായി ബന്ധപ്പെട്ട സംഭാവനയിൽ ഏഴു കോടിയിലേറെ രൂപയുടെ ക്രമക്കേട് നടന്നതായ ആരോപണം അന്വേഷിക്കുന്നതിൽ അലംഭാവമില്ലെന്ന് രാമക്ഷേത്ര നിർമാണ സമിതി ചെയർമാൻ നൃപേന്ദ്ര മിശ്ര. കേസ് അന്വേഷണത്തിന്റെ ഭാഗമായി ജില്ല ഭരണകൂടവുമായി സംസാരിച്ചതായും പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണത്തിൽ യാതൊരു അലംഭാവവുമില്ലെന്നും മിശ്ര പറഞ്ഞു.
രാമക്ഷേത്രത്തിനുള്ള സംഭാവന ഫണ്ടിൽ ക്രമക്കേട് നടന്നതായി സമാജ്വാദി പാർട്ടി മുൻ അയോധ്യ എം.എൽ.എ പവൻ പാണ്ഡെയാണ് ആദ്യമായി ആരോപണമുന്നയിച്ചത്. സംഭവം വിവാദമായതോടെ, ആരോപണങ്ങൾ അന്വേഷിക്കാൻ യു.പി സർക്കാർ ശനിയാഴ്ച മൂന്നംഗ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.