അമർനാഥ് യാത്ര ഐക്യം കെട്ടിപ്പടുക്കാനുള്ള അവസരം -മെഹബൂബ മുഫ്തി

ശ്രീ​ന​ഗ​ർ: വാ​ർ​ഷി​ക അ​മ​ർ​നാ​ഥ് യാ​ത്ര സം​ര​ക്ഷി​ക്കേ​ണ്ട​ത് ക​ശ്മീ​രി​ക​ളു​ടെ ക​ട​മ​യാ​ണെ​ന്നും വ​ർ​ധി​ച്ചു​വ​രു​ന്ന വി​ദ്വേ​ഷ​ത്തി​ന്റെ​യും ധ്രു​വീ​ക​ര​ണ​ത്തി​ന്റെ​യും കാ​ല​ത്ത് ഐ​ക്യം കെ​ട്ടി​പ്പ​ടു​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണെ​ന്നും പി.​ഡി.​പി അ​ധ്യ​ക്ഷ മെ​ഹ​ബൂ​ബ മു​ഫ്തി. പ​ഹ​ൽ​ഗാ​മി​ൽ ന​ട​ത്തി​യ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ പ്രാ​ദേ​ശി​ക ആ​തി​ഥ്യ മേ​ഖ​ല​യി​ലെ പ​ങ്കാ​ളി​ക​ളു​മാ​യി സം​വ​ദി​ക്കു​ക​യാ​യി​രു​ന്നു ക​ശ്മീ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി കൂ​ടി​യാ​യ മെ​ഹ​ബൂ​ബ മു​ഫ്തി.

ഇ​ന്ത്യ​യി​ലു​ട​നീ​ളം ഉ​ട​ലെ​ടു​ക്കു​ന്ന വി​ദ്വേ​ഷ​വും വെ​റു​പ്പും ഇ​ല്ലാ​താ​ക്കാ​ൻ ന​മു​ക്ക്‍ ല​ഭി​ക്കു​ന്ന മി​ക​ച്ച അ​വ​സ​ര​മാ​ണ് അ​മ​ർ​നാ​ഥ് യാ​ത്ര. ഓ​രോ അ​മ​ർ​നാ​ഥ് തീ​ർ​ഥാ​ട​ക​നും ക​ശ്മീ​രി​ന്റെ അ​തി​ഥി​യാ​ണ്. യാ​ത്ര​ക്ക് സു​ര​ക്ഷ​യൊ​രു​​ക്ക​ൽ ന​മ്മു​ടെ ക​ട​മ​യാ​ണെ​ന്നും അ​ത് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്ത​മ​ല്ലെ​ന്നും മെ​ഹ​ബൂ​ബ പ​റ​ഞ്ഞു.

ഓ​രോ ഇ​ട​പെ​ട​ലും ക​ശ്മീ​രി​ന്റെ ആ​തി​ഥ്യ​മ​ര്യാ​ദ, കാ​രു​ണ്യം, സ​ഹ​വ​ർ​ത്തി​ത്വം എ​ന്നി​വ​യു​ടെ പാ​ര​മ്പ​ര്യം പ്ര​ദ​ർ​ശി​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ്. ക​ശ്മീ​രി​നും മു​സ്‍ലിം​ക​ൾ​ക്കു​മെ​തി​രാ​യ തെ​റ്റാ​യ വി​വ​ര​ങ്ങ​ളും മു​ൻ​വി​ധി​ക​ളും തി​രു​ത്താ​ൻ ക​ഴി​യു​ന്ന​ത് യ​ഥാ​ർ​ഥ ഇ​ട​പെ​ട​ലി​ലൂ​ടെ​യും ഓ​രോ തീ​ർ​ഥാ​ട​ക​നെ​യും ഹൃ​ദ​യ​പൂ​ർ​വം വ​ര​വേ​റ്റു​മാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ദ​ക്ഷി​ണ ക​ശ്മീ​രി​ലെ ഹി​മാ​ല​യ​ത്തി​ലെ 3,880 മീ​റ്റ​ർ ഉ​യ​ര​മു​ള്ള ഗു​ഹാ​ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള തീ​ർ​ഥാ​ട​നം ജൂ​ലൈ മൂ​ന്നി​ന് ആ​രം​ഭി​ക്കും.

Tags:    
News Summary - Mehbooba Mufti calls Amarnath Yatra an opportunity to counter hate, build bridges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.