സി.ബി.എസ്​.ഇ പ്ലസ്​ ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 83 ശതമാനം വിജയം

ന്യൂഡൽഹി: സി.ബി.എസ്​.ഇ പ്ലസ്​.ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 83.01 ശതമാനമാണ്​ ഇൗ വർഷത്തെ വിജയം. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യു​േമ്പാൾ വിജയ ശതമാനം ഉയർന്നിട്ടുണ്ട്​. കഴിഞ്ഞ വർഷം 82.02 ശതമാനമായിരുന്നു.

97.32 ശതമാനം വിജയത്തോടെ തിരുവനന്തപുരം മേഖല ഒന്നാം സ്ഥാനത്തെത്തി. 93.87 ശതമാനം നേടിയ ചെന്നൈ രണ്ടാം സ്ഥാനത്തും 89 ശതമാനം നേടിയ ഡൽഹി മൂന്നാം സ്ഥാനത്തുമെത്തി. ആൺകുട്ടികളെക്കാൾ പെൺകുട്ടികളാണ്​ ഇൗ വർഷം മികച്ച വിജയം സ്വന്തമാക്കിയത്​. 88.31 ശതമാനം പെൺകുട്ടികൾ വിജയിച്ചപ്പോൾ 78.99 ശതമാനം ആൺകുട്ടികളാണ്​ വിജയം നേടിയത്​.

500ൽ 499 മാർക്ക്​ നേടി ഗാസിയബാദിൽ നിന്നുള്ള മേഘന ശ്രീവാസ്​തവ ഒന്നാം റാങ്ക്​ നേടി. ഗാസിയബാദിൽ നിന്ന്​ തന്നെയുള്ള അനുഷ്​​ക ചന്ദ്രക്കാണ്​ രണ്ടാം റാങ്ക്​. 498 മാർക്കാണ്​ അനുഷ്​ക നേടിയത്​. മൂന്നാം റാങ്കിന്​ ഏഴ്​ പേർ അർഹരായി. ജയ്​പുർ, ലുധിയാന, ഹരിദ്വാർ, നോയിഡ, മീററ്റ്​ എന്നിവടങ്ങളിൽ നിന്നുള്ള ഒാരോ വിദ്യാർഥികളും ഗാസിയാബാദിൽ നിന്നുള്ള രണ്ട്​ വിദ്യാർഥികളുമാണ്​ മൂന്നാം റാങ്കിന്​ അർഹരായത്​. 

പരീക്ഷഫലം ലഭിക്കുന്നതിനായി:http://cbse.nic.in
 

Tags:    
News Summary - CBSE 12th Result 2018: CBSE Class 12 Results declared @ cbseresults.nic.in; 83% pass-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.