ന്യൂഡൽഹി: ഇംഗ്ലണ്ടിൽ അറസ്റ്റിലായ വായ്പ തട്ടിപ്പ് കേസിലെ പ്രതിയായ വജ്രവ്യാപാരി നിരവ് മോദിയെ ഇന്ത്യയില െത്തിക്കുന്നതിെൻറ നടപടിക്രമങ്ങൾക്ക് വേഗത കൂട്ടാനായി സി.ബി.െഎ-എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ സംയ ുക്ത സംഘം ഇന്ന് ലണ്ടനിലേക്ക് തിരിക്കും. നിരവ് മോദിയെ നാടുകടത്തുന്നതിനുള്ള നടപടി ക്രമങ്ങൾക്ക് അധികൃതരെ സഹായിക്കുന്നതിനാണ് സംഘം പുറപ്പെടുന്നത്.
ഇരു ഏജൻസികളിലെയും ജോയിൻറ് ഡയറക്ടർ തലത്തിലുള്ള ഉദ്യോഗസ്ഥരാണ് കേസുമായി ബന്ധെപ്പട്ട രേഖകളുമായി ലണ്ടനിലേക്ക് പുറപ്പെടുന്നത്. നിരവ് മോദിയുടെ ഭാര്യ ആമിക്കെതിരെ എൻഫോഴ്സ്മെൻറ് ചുമത്തിയ ഏറ്റവും പുതിയ കുറ്റപത്രവും മോദിയുടെ സ്വത്തുക്കൾ പിടിച്ചെടുത്തതിെൻറ രേഖകളും ഇതോടൊപ്പമുണ്ടാകും.
ഇന്ത്യൻ ഉദ്യോഗസ്ഥർ ഇംഗ്ലണ്ടിലെ ക്രൗൺ പ്രൊസിക്യൂഷൻ സർവീസിലേതുൾപ്പെടെ വിവിധ ഉദ്യോഗസ്ഥരെ കാണും. മോദിക്കെതിരായ കുറ്റങ്ങളും തെളിവുകളും വിശദീകരിക്കും.
പി.എൻ.ബി തട്ടിപ്പ് നടത്തി മുങ്ങിയ നിരവ് മോദി ലണ്ടനിൽ ഉണ്ടെന്ന് കണ്ടെത്തിയത് ടെലഗ്രാഫിലെ മുതിർന്ന മാധ്യമപ്രവർത്തകനായിരുന്നു. ഇന്ത്യയുടെ നാടുകടത്തൽ ആവശ്യവും മോദിക്കെതിരായ റെഡ് കോർണർ നോട്ടീസും പരിഗണിച്ച് പിന്നീട് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അറസ്റ്റിലായ നിരവ് മോദിയെ കഴിഞ്ഞ ആഴ്ച വെസ്റ്റ് മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു. അവിടെയാണ് മോദിയെ ഇന്ത്യയിലേക്ക് നാടുകടത്താനുള്ള നടപടികൾ നടക്കുന്നത്. നിലവിൽ മാർച്ച് 29 വരെ ഇയാൾ റിമാൻഡിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.