ന്യൂഡൽഹി: വിദേശനാണ്യ വിനിമയ ചട്ടലംഘനം ആരോപിച്ച് മനുഷ്യാവകാശ പ്രവർത്തകൻ ഹർഷ് മന്ദറിനും അദ്ദേഹത്തിന്റെ എൻ.ജി.ഒക്കുമെതിരെ സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തു. ഹർഷ് മന്ദറിന്റെ ഓഫിസ് സമുച്ചയത്തിൽ ഉൾപ്പെടെ രണ്ടിടങ്ങളിൽ വെള്ളിയാഴ്ച സി.ബി.ഐ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തത്.
ഹർഷ് മന്ദർ ‘അമൻ ബിറാദരി’ എന്ന എൻ.ജി.ഒക്കായി വിദേശഫണ്ട് വിനിമയ ചട്ടം ലംഘിച്ചുവെന്നാണ് പരാതി. 2002ലെ ഗുജറാത്ത് കലാപത്തിനു പിന്നാലെ യു.പി.എ സർക്കാറിന്റെ കാലത്താണ് ഹർഷ് മന്ദർ എൻ.ജി.ഒ സ്ഥാപിച്ചത്. ‘എന്റെ ജീവിതവും പ്രവൃത്തികളുമാണ് ഈ നിയമനടപടികൾക്ക് എതിരായ എന്റെ പ്രതികരണം’ എന്ന് ഹർഷ് മന്ദർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.