ന്യൂഡൽഹി: ഡൽഹിയിൽ മണിപ്പൂരി യുവതിക്ക് നേരെ ആക്രമണം. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സൺലൈറ്റ് കോളനിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. തെരുവിലെ ഒരു വീട്ടിലെ ബാൽക്കണിയിൽ നിന്നും ചിത്രീകരിച്ച ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.
മെയ്തേയ് വിഭാഗത്തിൽ നിന്നുള്ള യുവതിയാണ് ആക്രമിക്കപ്പെട്ടതെന്നും കുക്കി വിഭാഗത്തിലെ ആളുകളാണ് പ്രതികളെന്നും ആരോപണമുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച് പൊലീസിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായ സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല.
അതേസമയം, പ്രാഥമിക അന്വേഷണത്തിൽ രണ്ട് ആളുകൾ തമ്മിലുള്ള വ്യക്തിപരമായ തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചുവെന്നും പ്രതികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.