ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ ആറാം ക്ലാസുകാരി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. സ്വകാര്യസ്കൂളിലെ വിദ്യാർഥിയാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ സ്കൂളിനെതിരെ വലിയ രോഷമാണ് രക്ഷിതാക്കളുടെ ഭാഗത്ത് നിന്ന് ഉയർന്നത്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സ്കൂൾ അധികൃതർ പരാജയപ്പെട്ടുവെനന് രക്ഷിതാക്കൾ ആരോപിച്ചു.
പെൺകുട്ടി കെട്ടിടത്തിൽ നിന്നും ചാടുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 47 അടി ഉയരത്തിൽ നിന്നാണ് കുട്ടി താഴേക്ക് ചാടിയത്. മറ്റ് കുട്ടികൾ സമീപത്തുള്ളപ്പോഴായിരുന്നു ആറാം ക്ലാസുകാരി കെട്ടിടത്തിൽ നിന്നും ചാടിയത്. ഗുരുതര പരിക്കുകളോടെ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പെൺകുട്ടിയുടേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. എന്നാൽ, ആത്മഹത്യയുടെ കാരണമെന്താണെന്ന് വ്യക്തമല്ല. ഇതുസംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. പൊലീസ് സ്കൂളിലേക്ക് എത്തുമ്പോൾ കുട്ടി വീണ സ്ഥലം കഴുകി വൃത്തിയാക്കിയ നിലയിലായിരുന്നുവെന്നും തെളിവ് നശിപ്പിക്കാൻ വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നും രക്ഷിതാക്കൾ ആരോപിച്ചു.
തുടർന്ന് സ്കൂൾ അധികൃതർക്കെതിരെ കുട്ടിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. സ്കൂൾ പോലൊരു സ്ഥലത്ത് എങ്ങനെ ഇങ്ങനെയൊരു ദുരന്തമുണ്ടാകുമെന്നാണ് രക്ഷിതാക്കൾ ചോദിക്കുന്നത്. എന്നാൽ, തങ്ങൾക്കെതിരെ കേസ് വന്നിട്ടും ഇക്കാര്യത്തിൽ പ്രതികരിക്കാൻ സ്കൂൾ അധികൃതർ ഇതുവരെ തയാറായിട്ടില്ല. സ്കൂൾ അധികൃതർക്കെതിരെ ആരോപണവുമായി പ്രദേശത്തെ കോൺഗ്രസ് കൗൺസിലറും രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.